തിരുവനന്തപുരം: വാട്ടർ അതോറിട്ടിയുടെ തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ കുടിവെള്ള വിതരണവും വെള്ളക്കരം പിരിക്കാനുള്ള ചുമതലയും സ്വകാര്യകമ്പനിക്ക് കൈമാറാൻ ധാരണയായി. കേരള അർബൻ വാട്ടർ സപ്ളൈ ഇംപ്രൂവ്മെന്റ് പ്രോജക്ട് എന്ന പേരിലാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി 10 വർഷത്തേക്ക് സ്വകാര്യ കമ്പനിയെ ഏൽപ്പിക്കാനാണ് നീക്കം. ജലവിതരണ ശൃംഖല നവീകരിച്ചും കുടിവെള്ളം മുടക്കം കൂടാതെ ലഭ്യമാക്കിയും പദ്ധതി നടപ്പാക്കാൻ എഡിബി വായ്പ നൽകും.
വാട്ടർ അതോറിട്ടിയുടെ നഷ്ടം കുറയ്ക്കാൻ ഇതുവഴി കഴിയുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ സ്വകാര്യ കമ്പനി നിരക്ക് അമിതമായി വർദ്ധിപ്പിക്കുമെന്ന് ആശങ്കയുണ്ട്. കഴിഞ്ഞ ദിവസം നിരക്ക് വർദ്ധന വരുത്തിയതും ഇതിന് മുന്നോടിയാണെന്ന് ആക്ഷേപമുണ്ട്. കിലോലിറ്ററിന് 4.40 രൂപയ്ക്ക് ഗുണഭോക്താവിന് ലഭിക്കുന്ന വെള്ളത്തിന്റെ കരം 14.41 രൂപയായി കഴിഞ്ഞ ദിവസം ഉയർത്തിയിരുന്നു.
2511 കോടിയുടെ പദ്ധതി പൈലറ്റ് പ്രോജക്ടായി കൊച്ചിയിലാണ് ആദ്യം നടപ്പാക്കുക. 1045 കോടിയാണ് ഇതിനായി ചെലവിടുന്നത്. പദ്ധതിത്തുകയുടെ 70 ശതമാനം ഏഷ്യൻ ഡെവലപ്മെന്റ് ബാങ്കും 30 ശതമാനം സംസ്ഥാന സർക്കാരും വഹിക്കും. അതായത് 1757 കോടി എഡിബി വായ്പ നൽകുമ്പോൾ 753 കോടി സർക്കാർ വിഹിതമായും നൽകും. കൺസൾട്ടൻസി കരാറിനായി ഇന്ത്യയിലെയും വിദേശത്തെയും എട്ട് കമ്പനികളെ ഉൾപ്പെടുത്തി ഷോർട്ട് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.