സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ പ്രകാശനം ചെയ്തു

സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ പ്രകാശനം ചെയ്തു

അഞ്ചാമത് സീറോ മലബാര്‍ മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്യുന്നു. മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ തോമസ് തറയില്‍, മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, സിസ്റ്റര്‍ ജിഷ ജോബ് എന്നിവര്‍ സമീപം.

കൊച്ചി: അഞ്ചാമത് സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ അസംബ്ലിയുടെ മാര്‍ഗരേഖ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. ''കാലഘട്ടത്തിന്റെ ആവശ്യങ്ങളോട് സംവദിക്കുന്ന സീറോ മലബാര്‍ സഭയുടെ ദൗത്യവും ജീവിതവും'' എന്നതാണ് 2024 ല്‍ നടക്കുന്ന അഞ്ചാമത് അസംബ്ലിയുടെ വിചിന്തന വിഷയം.

ഇതിനെ ആസ്പദമാക്കി തയ്യാറാക്കിയ മാര്‍ഗരേഖ സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ അസംബ്ലിക്ക് വേണ്ടിയുള്ള കമ്മിറ്റിയുടെ ചെയര്‍മാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍, കമ്മിറ്റി അംഗങ്ങളായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, മാര്‍ തോമസ് തറയില്‍, മാര്‍ പ്രിന്‍സ് പാണേങ്ങാടന്‍ എന്നിവര്‍ക്ക് നല്‍കിയാണ് പ്രകാശനം ചെയ്തത്.

മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരക്കല്‍, കമ്മിറ്റി സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എം.സി.ബി.എസ്, ഓഫീസ് സെക്രട്ടറി സിസ്റ്റര്‍ ജിഷ ജോബ് എം.എസ്.എം.ഐ എന്നിവരും സന്നിഹിതരായിരുന്നു. 2024 ല്‍ നടക്കാനിരിക്കുന്ന അസംബ്ലിക്ക് മുന്നോടിയായി ഇടവക-ഫൊറോന-രൂപത തലങ്ങളിലും സന്യാസ സമൂഹങ്ങളിലും ഈ മാര്‍ഗരേഖ അടിസ്ഥാനമാക്കി ചര്‍ച്ചകള്‍ നടക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.