മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം: അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതിൽ മാർപ്പാപ്പയുടെ സന്ദേശങ്ങൾ പ്രാധാന്യമർഹിക്കുന്നുവെന്ന് ഡോ. ബെർണീസ് ആൽബർട്ടൈൻ കിംഗ്

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം: അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതിൽ മാർപ്പാപ്പയുടെ സന്ദേശങ്ങൾ പ്രാധാന്യമർഹിക്കുന്നുവെന്ന് ഡോ. ബെർണീസ് ആൽബർട്ടൈൻ കിംഗ്

വത്തിക്കാൻ സിറ്റി: അഹിംസയെ പ്രോത്സാഹിപ്പിക്കുന്നതിൽ ഫ്രാൻസിസ് മാർപ്പാപ്പയെപ്പോലുള്ള മതനേതാക്കന്മാർക്ക് നല്ല സന്ദേശം നൽകാൻ കഴിയുമെന്ന് അമേരിക്കയിലെയും ആഫ്രിക്കയിലെയും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുടെ തുടക്കക്കാരനും നോബല്‍ സമ്മാന ജേതാവും ക്രിസ്തുമത പ്രചാരകനും ആയിരുന്ന മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിന്റെ മകൾ ഡോ. ബെർണീസ് ആൽബർട്ടിൻ കിംഗ്.

സന്ദേശം നൽകുന്നത് വളരെ പ്രധാനപ്പെട്ട ഘടകമാണ്. അഹിംസ, സമാധാനം, അനുകമ്പ എന്നിവയെ കുറിച്ചുള്ള സന്ദേശങ്ങൾ ഫ്രാൻസിസ് മാർപ്പാപ്പ ലോകത്തോട് പങ്കുവെച്ചത് തങ്ങൾ വളരെയധികം പ്രധാന്യത്തോടെ കാണുന്ന ഒന്നാണെന്നും ഇന്ന് അമേരിക്ക മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനം ആഘോഷിക്കുന്ന വേളയിൽ ഡോ. കിംഗ് ചൂണ്ടിക്കാട്ടി.

മാത്രമല്ല അനീതിയിൽ തുടരുന്ന സംവിധാനങ്ങളെ പരിവർത്തനം ചെയ്യാൻ ഒരു സമൂഹമായി വർത്തിക്കുന്നതിനായി അമേരിക്കക്കാരെ ക്ഷണിക്കുന്നുവെന്നും ദി കിംഗ് സെന്ററിന്റെ സ്ഥാപക കൂടിയായ ഡോ.ബെർണീസ് ആൽബർട്ടിൻ കിംഗ് വത്തിക്കാൻ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അഹിംസയുടെയും സമാധാനത്തിന്റെയും പാതയിലൂടെ വിപ്ളവം നയിച്ച നേതാക്കളില്‍ ഏറ്റവും ശ്രദ്ധേയനായ മാര്‍ട്ടിന്‍ ലൂഥര്‍ കിംഗിനെ ലോകം ശ്രദ്ധിച്ചതും ആദരിച്ചതും 1968 ഏപ്രിൽ 4 ന് ടെന്നസി സംസ്ഥാനത്തിലെ മെംഫിസ് നഗരത്തിലെ ലൊറേൻ മോട്ടലിൽ ജയിംസ് ഏൾ റേ എന്ന വെള്ളക്കാരന്റെ വെടിയേറ്റ് അദ്ദേഹം കൊല്ലപ്പെട്ടതിന് ശേഷമാണ്.


ഫ്രാൻസിസ് മാർപ്പാപ്പയോടൊപ്പം ഡോ. ബെർണീസ് ആൽബർട്ടിൻ കിംഗ് (2018 മാർച്ച് 12 ന് എടുത്ത ഫോട്ടോ)

അതിന് ശേഷം 1986 മുതൽ ജനുവരിയിലെ മൂന്നാമത്തെ തിങ്കൾ അമേരിക്കയിൽ മാർട്ടിൻ ലൂഥർ കിംഗ് ദിനമായി ആഘോഷിക്കുകയും ദേശീയ അവധിയായി കണക്കാക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം എല്ലാവരേയും അവരുടെ സമൂഹത്തിൽ ഉള്ളവർക്ക് മെച്ചപ്പെട്ട സാഹചര്യങ്ങൾ ഒരുക്കാനും ഈ പൗരാവകാശ നേതാവിന്റെ പാത പിന്തുടരാനും ഈ ദിനത്തിൽ ആഹ്വാനം ചെയ്യുന്നു.

സമാധാനപരമായ ലോകത്തിന് പ്രിയപ്പെട്ട സമൂഹം

മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനത്തിനോട് അനുബന്ധിച്ച് 2023 ൽ വിചിന്തനത്തിനായി ദി കിംഗ് സെന്റർ തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം "അനീതിയിൽ തുടരുന്ന സംവിധാനങ്ങളെ പരിവർത്തനം ചെയ്യുന്നതിനായി പ്രിയപ്പെട്ട സമൂഹത്തിന്റെ മാനസികാവസ്ഥ വളർത്തിയെടുക്കുക" എന്നതാണ്.

"അനീതി അവസാനിക്കുകയും സ്നേഹം നിലനിൽക്കുകയും ചെയ്യുന്ന ഒരു പ്രിയപ്പെട്ട സമൂഹത്തെ" പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്റെ സംഘടനയുടെ കാഴ്ചപ്പാടാണ് ഈ പ്രമേയത്തിൽ ഉൾക്കൊള്ളുന്നതെന്നും ഡോ. കിംഗ് പറഞ്ഞു.

ദാരിദ്ര്യം, വംശീയത, ആയുധവാഴ്‌ച എന്ന ട്രിപ്പിൾ തിന്മകളെന്ന് തന്റെ പിതാവ് വിളിക്കുന്ന എല്ലാ പ്രശ്നങ്ങളെയും മുൻനിർത്തി ഇന്ന് നമ്മുടെ ലോകം എവിടെയാണെന്ന് ചിന്തിക്കുമ്പോൾ, നാം ഈ ചക്രങ്ങളിലൂടെ കടന്നുപോകുകയും ചില കാര്യങ്ങൾ വീണ്ടും വീണ്ടും ആവർത്തിക്കുകയും ചെയ്യുന്നതായി തോന്നുന്നുവെന്നും അവർ വ്യക്തമാക്കി.


സമൂഹം ഈ ദുഷിച്ച ചക്രം ആവർത്തിക്കുന്നതിന് പകരം "നീതിയും മാനുഷികവും സമത്വവും നിറഞ്ഞ സമാധാനപൂർണവുമായ ഒരു ലോകം" കെട്ടിപ്പടുക്കാനുള്ള അമേരിക്കക്കാർക്കുള്ള ക്ഷണമാണ് മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ ദിനമെന്നും ഡോ. കിംഗ് കൂട്ടിച്ചേർത്തു.

ജനകേന്ദ്രീകൃതവും അക്രമരഹിതവുമായ ചിന്താഗതി

നമ്മുടെ "പ്രിയപ്പെട്ട സമൂഹം" എന്ന ആശയം ഉൾക്കൊള്ളുന്ന ഒരു പുതിയ മാനസികാവസ്ഥ ജനങ്ങൾ വളർത്തിയെടുക്കുമ്പോൾ മാത്രമേ മെച്ചപ്പെട്ട ഒരു സമൂഹം ഉണ്ടാകൂ എന്നും ഡോ. ബെർണീസ് ആൽബർട്ടിൻ കിംഗ് അഭിപ്രായപ്പെട്ടു.

"കൊളോണിയലിസം, വർണ്ണവിവേചനം, വംശീയത, വംശഹത്യ, അത്യാഗ്രഹം, ആയുധവാഴ്ച, സ്വാർത്ഥത" എന്നിങ്ങനെയുള്ള അന്യായ സംവിധാനങ്ങളെ സമൂഹത്തിലെ ഓരോ അംഗങ്ങളും ത്യജിച്ചുകൊണ്ട് അവരുടെ ഉള്ളിൽ അന്തർലീനമായ അന്തസിനെ വിലമതിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന ഒരു സമൂഹമാക്കി മാറ്റുക എന്നതാണ് തന്റെ ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.


നമ്മുടെ പൊതു മനുഷ്യത്വത്തിൽ നാമെല്ലാവരും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡോ. കിംഗ് വിശദീകരിച്ചു. നീതി പോലുള്ള കാര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യാതെ നമുക്ക് സഹകരിക്കാം. അക്രമാസക്തമായ മാർഗങ്ങളിലൂടെ നിങ്ങൾക്ക് സമാധാനപരമായ ഒരു അന്ത്യത്തിലെത്താൻ കഴിയില്ല.

ജനകേന്ദ്രീകൃതമായ സർക്കാർ നയങ്ങൾ നമ്മുടെ "പ്രിയപ്പെട്ട സമൂഹം എന്ന മാനസികാവസ്ഥ" കൈവരിക്കുന്നതിനുള്ള മറ്റൊരു മാർഗമാണ്. അഹിംസ വളർത്തുന്നതിനുള്ള ഇന്ധനമായി വർത്തിക്കുന്ന പൊതുനന്മയ്ക്കായി പ്രവർത്തിക്കാനുള്ള എല്ലാ ശ്രമങ്ങളുടെയും അടിസ്ഥാനം സ്നേഹമായിരിക്കണമെന്നും ഡോ. കിംഗ് കൂട്ടിച്ചേർത്തു.

ധാർമ്മിക പ്രതിസന്ധിക്ക് വിപരീതമായി മത നേതൃത്വം

അന്തരിച്ച മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവും മൂന്നാം തലമുറയിൽ ജ്ഞാനസ്നാനം സ്വീകരിച്ച മന്ത്രിയുമായിരുന്നു. മാർട്ടിൻ ലൂഥർ കിംഗിന്റെ ക്രിസ്ത്യൻ ബോധ്യങ്ങൾ പൗരാവകാശങ്ങൾക്കായുള്ള അദ്ദേഹത്തിന്റെ പോരാട്ടത്തെ സ്വാധീനിച്ചിരുന്നു.

സാമൂഹ്യനീതിയെ സംബന്ധിക്കുന്ന പ്രശ്‌നങ്ങൾക്ക് പിന്നിൽ സമുദായങ്ങളെ ഒന്നിപ്പിക്കുന്നതിൽ മതത്തിന്റെ പങ്കിനെ കുറിച്ച് ചോദിച്ചപ്പോൾ "നീതിയും മാനുഷികവും തുല്യവുമായ ഒരു ലോകം സൃഷ്ടിക്കാൻ ശ്രമിക്കുന്ന സ്നേഹത്തിൽ അധിഷ്ഠിതമായ മാറ്റത്തിന് മതനേതാക്കൾക്ക് കൂട്ടായി പ്രചോദനം നൽകാനാകുമെന്ന്" മാർട്ടിൻ ലൂഥർ കിംഗിന്റെ മകൾ ഡോ. കിംഗ് പ്രതികരിച്ചു.

ലോകമെമ്പാടും വിവിധ മതങ്ങൾ ഉണ്ടെങ്കിലും, മതം നമ്മുടെ സ്വന്തം മത സിദ്ധാന്തങ്ങളെ മറികടക്കുന്നു. കാരണം എല്ലാ മതങ്ങൾക്കും പ്രധാനപ്പെട്ട ചില സാർവത്രിക ചിന്ത വിഷയങ്ങളുണ്ട്. സ്നേഹവും സമാധാനവും നീതിയും അതിന്റെ ഭാഗമാണെന്നും അതാണ് മതത്തിന്റെ സൗന്ദര്യമെന്നും അവർ വിശദീകരിച്ചു.

മാത്രമല്ല 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജെസ്യൂട്ട് പുരോഹിതനും തത്ത്വചിന്തകനുമായ ഫാ. പിയറി ടെയിൽഹാർഡ് ഡി ചാർഡിന്റെ ജീവിതം ആത്മീയത കൂടുതൽ നീതിയുക്തമായ ഒരു ലോകം കെട്ടിപ്പടുക്കാനുള്ള നമ്മുടെ ആഗ്രഹത്തിന്റെ അടിത്തറയാണെന്ന് ഡോ. കിംഗ് വ്യക്തമാക്കി.

സാമൂഹിക നീതി പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഇന്ധനമായ സ്നേഹം

ക്രിസ്തുവിന്റെ അനുയായികൾ എന്ന നിലയിൽ ലോകത്തിന് ഉപ്പും വെളിച്ചവുമാകാൻ യേശു നമ്മോട് ആഹ്വാനം ചെയ്തിട്ടുണ്ടെന്നും ഡോ. കിംഗ് ചൂണ്ടിക്കാണിച്ചു. അതുകൊണ്ട് ക്രിസ്ത്യാനികളായ നമ്മൾ മനുഷ്യത്വവും "സ്നേഹം, ബഹുമാനം, അന്തസ്സ്" തുടങ്ങിയ മൂല്യങ്ങളും സംരക്ഷിക്കാൻ പ്രവർത്തിക്കേണ്ടതുണ്ട്. മാത്രമല്ല നാം ആ ശൈലിയിൽ നിന്ന് ഒരിക്കലും പുറത്തുപോകാനും പാടില്ലെന്നും അവർ ഓർമിപ്പിച്ചു.


“നമ്മുടെ ലോകം ഒരു ധാർമ്മിക പ്രതിസന്ധിയിലായതിനാൽ നമ്മൾ അതിൽ നിന്നും പുറത്ത് വരേണ്ടതിന് നേതൃത്വം ഏറ്റെടുക്കേണ്ടതുണ്ട്. ലോകം ഒരു ആത്മീയ പ്രതിസന്ധിയിലാണെന്നും ഡോ. കിംഗ് പറഞ്ഞു. നമ്മുടെ മാനവികതയുടെ നിലനിൽപ്പിന് അത്യന്താപേക്ഷിതമായ ആ തത്വങ്ങളും മൂല്യങ്ങളും നാം ധ്യാനിക്കുന്നുവെന്ന് ഉറപ്പാക്കാനും നമ്മെ നയിക്കാനും ആത്മീയ വ്യക്തികൾ ശരിയായ സ്ഥാനം ഏറ്റെടുക്കേണ്ടതുണ്ടെന്നും അവർ വിശദീകരിച്ചു.

ഫ്രാൻസിസ് മാർപാപ്പയുടെ നല്ല സന്ദേശങ്ങൾ

ഡോ. ബെർണീസ് ആൽബർട്ടിൻ കിംഗ് ഫ്രാൻസിസ് മാർപാപ്പയുമായി രണ്ടുതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. 2021 ലെ മാർട്ടിൻ ലൂഥർ കിംഗ് ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി മാർപ്പാപ്പ അവർക്ക് ഒരു കത്ത് അയക്കുകയും ചെയ്തിരുന്നു.

സമാധാനം, അഹിംസ, അനുകമ്പ എന്നിവയ്‌ക്കായുള്ള മാർപ്പാപ്പയുടെ നിരന്തരമായ അഭ്യർത്ഥനകൾ മെച്ചപ്പെട്ട ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി ഒരു പ്രധാന സംഭാവനയായി അവർ കണക്കാക്കുയും ചെയ്യുന്നു.

സിനിമകൾ, വാർത്തകൾ, സംഗീതം, പരസ്യങ്ങൾ എന്നിവയിൽ നിന്ന് നമുക്ക് നിരന്തരം ലഭിക്കുന്ന നിഷേധാത്മക സന്ദേശങ്ങൾക്ക് പകരം ക്രിസ്ത്യൻ നേതാക്കൾ നമ്മുടെ സമകാലികർക്കായി വ്യാപകമായ ഒരു നല്ല സന്ദേശം നൽകണമെന്നും ഡോ. കിംഗ് പറയുന്നു.

തുടർന്ന് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം കേൾക്കുകയും ശ്രദ്ധിക്കുകയും ചെയ്യുന്ന ധാരാളം ആളുകളുണ്ടെന്ന് പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഡോ. ബെർണീസ് ആൽബർട്ടിൻ കിംഗ് ത്യന്റെ വാക്കുകൾ ഉപസംഹരിച്ചു.

കൂടുതൽ വത്തിക്കാൻ വാർത്തകൾ വായിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.