'ഇന്ത്യയുമായി യുദ്ധങ്ങള്‍ നടത്തിയതിലൂടെ നേടിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും'; കടുത്ത പട്ടിണിയില്‍ സത്യം വെളിപ്പെടുത്തി പാക് പ്രധാനമന്ത്രി

'ഇന്ത്യയുമായി യുദ്ധങ്ങള്‍ നടത്തിയതിലൂടെ നേടിയത് ദാരിദ്ര്യവും തൊഴിലില്ലായ്മയും'; കടുത്ത പട്ടിണിയില്‍ സത്യം വെളിപ്പെടുത്തി പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: ഇന്ത്യയുമായി നടത്തിയ യുദ്ധങ്ങളില്‍ തങ്ങള്‍ പാഠം പഠിച്ചു എന്ന സന്ദേശം നല്‍കി പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. സമാധാനത്തോടെ ജീവിക്കുകയും പുരോഗതി കൈവരിക്കുകയും ചെയ്യുക, അല്ലെങ്കില്‍ പരസ്പരം കലഹിക്കുകയും സമയവും വിഭവങ്ങളും പാഴാക്കുകയും ചെയ്യേണ്ടി വരുമെന്ന് അദ്ദേഹം പറയുന്നു. അല്‍ അറബിയ ടിവിക്ക് പാക് പ്രധാനമന്ത്രി നല്‍കിയ അഭിമുഖം ചര്‍ച്ചയാവുന്നു.

ഞങ്ങള്‍ ഇന്ത്യയുമായി മൂന്ന് യുദ്ധങ്ങള്‍ നടത്തി, അവ ജനങ്ങള്‍ക്ക് കൂടുതല്‍ ദുരിതവും ദാരിദ്ര്യവും തൊഴിലില്ലായ്മയും മാത്രമാണ് നല്‍കിയതെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെങ്കില്‍ സമാധാനത്തോടെ ജീവിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. പാകിസ്ഥാന്‍ സമാധാനമാണ് ആഗ്രഹിക്കുന്നതെന്ന് പ്രധാന മന്ത്രി കൂട്ടിച്ചേര്‍ത്തു.

ബോംബുകള്‍ക്കും വെടിക്കോപ്പുകള്‍ക്കുമായി ഇനിയും വിഭവങ്ങള്‍ പാഴാക്കാന്‍ പാകിസ്ഥാന്‍ ആഗ്രഹിക്കുന്നില്ലെന്ന സന്ദേശവും പാക് പ്രധാനമന്ത്രി ഇന്ത്യയ്ക്കായി നല്‍കി. ഭക്ഷ്യ വസ്തുക്കള്‍ക്ക് കടുത്ത ക്ഷാമം നേരിടുന്ന പാകിസ്ഥാനില്‍ ജനം ഗോതമ്പ് ലോറിക്ക് പിന്നാലെ പായുന്ന വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

പട്ടിണിയിലായ ജനം തട്ടിയെടുക്കുമെന്ന് പേടിച്ച് കനത്ത കാവലിലാണ് ധാന്യങ്ങള്‍ കയറ്റിയ ട്രക്കുകള്‍ കൊണ്ടു പോകുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.