ന്യൂഡല്‍ഹി: ഇന്ത്യയുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് പാക് പ്രധാനമന്ത്രി. ഇമ്രാന്‍ഖാന്റെ പാര്‍ട്ടി ഉയര്‍ത്തിയ ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെയാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ നിലപാട് മാറ്റം.
കാശ്മീര്‍ വിഷയത്തില്‍ ഉള്‍പ്പെടെ ചര്‍ച്ചയ്ക്ക് തയാറാകണമെന്നാണ് ഇന്ത്യയോട് നേരത്തെ ഷഹബാസ് ഷെരീഫ് അഭ്യര്‍ഥിച്ചത്. എന്നാല്‍ കാശ്മീരിന്റെ പ്രത്യേക അധികാരം പുനസ്ഥാപിച്ചാല്‍ മാത്രം ഇന്ത്യയുമായി ചര്‍ച്ചയെന്നാണ് ഇപ്പോള്‍ ഷഹബാസ് ഷെരീഫ് വിശദീകരണകുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്.
അല്‍ അറബിയെ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് ഇന്ത്യയുമായി ചര്‍ച്ചക്ക് താല്‍പര്യം പ്രകടിപ്പിച്ചത്. പ്രളയക്കെടുതിയും സാമ്പത്തിക തകര്‍ച്ചയും ആഭ്യന്തര സംഘര്‍ഷങ്ങളും പാകിസ്ഥാനെ അടിമുടി ഉലയ്ക്കുമ്പോഴാണ് ഷഹബാസ് ഷെരീഫ് സമാധാന അഭ്യര്‍ത്ഥന മുന്നോട്ട് വച്ചത്. ഇരു രാജ്യങ്ങളും അയല്‍ക്കാരാണ്. എന്നും അടുത്തടുത്ത് കഴിയേണ്ടവര്‍. കലഹമല്ല, വികസനമാണ് വേണ്ടതെന്നും പാക് പ്രധാനമന്ത്രി പറഞ്ഞു.
പണവും സംവിധാനങ്ങളും പാഴാകാന്‍ മാത്രമേ സംഘര്‍ഷം ഉപകരിക്കൂ. പാകിസ്ഥാനും ഇന്ത്യയുമായി മൂന്നു തവണ യുദ്ധം ഉണ്ടായി. ദുരന്തവും പട്ടിണിയും മാത്രമാണ് യുദ്ധംകൊണ്ട് ഉണ്ടായത്. യുദ്ധങ്ങളില്‍നിന്ന് പാകിസ്ഥാന്‍ പാഠം പഠിച്ചു. ആണവായുധ ശക്തിയുള്ള രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഒരു സംഘര്‍ഷം ഉണ്ടായാല്‍ എന്താകും സംഭവിക്കുക? ഇതായിരുന്നു പാക് പ്രധാനമന്ത്രിയുടെ വാക്കുകള്‍. എന്നാല്‍ ഇതിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രസ്താവന തിരുത്തി അദ്ദേഹം വിശദീകരണകുറിപ്പ് പുറത്തിറക്കിയത്
കനത്ത സാമ്പത്തിക തകര്‍ച്ചയിലാണ് പാകിസ്ഥാന്‍. അഫ്ഘാന്‍ അതിര്‍ത്തിയില്‍ അടുത്തിടെ ശക്തമായ ഭീകര സംഘങ്ങള്‍ ഒട്ടനവധി പാക് സൈനികരെ കൊലപ്പെടുത്തിയിരുന്നു.
ഇതിനിടെ ഭീകരതയ്ക്കുള്ള പരസ്യ പിന്തുണ തുടരുന്നത് അവസാനിപ്പിക്കാതെ പാകിസ്ഥാനുമായി ചര്‍ച്ചയ്ക്ക് ഇല്ലെന്ന നിലപാട് പലവട്ടം ഇന്ത്യ അവര്‍ത്തിച്ചിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.