ഓട്ടോകയറി വന്ന പാട്ടവസരം'; ഇതൊരു അപൂര്‍വ്വ സംഗമം- വീഡിയോ

ഓട്ടോകയറി വന്ന പാട്ടവസരം'; ഇതൊരു അപൂര്‍വ്വ സംഗമം- വീഡിയോ

ചിലതങ്ങനെയാണ്... ഒട്ടും പ്രതീക്ഷിക്കാത്ത നേരത്ത് ചിലര്‍ വരും സൗഭാഗ്യത്തിന്റെ നിറ സമ്മാനവുമായി. അത്തരമൊരു അനുഭവമാണ് അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നതും. ഇഷ്ട ഗാകനെ അദ്ദേഹത്തിന്റെ അടുത്തെത്തി, നേരില്‍ കണ്ട് പാട്ട് പാടാന്‍ ക്ഷണിച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ ഗോപി സുന്ദര്‍.

സാധാരണ അവസരങ്ങള്‍ തേടി ഗായകര്‍ സംഗീത സംവിധായകര്‍ക്ക് പിന്നാലെ അലയേണ്ടി വരുന്ന പല കഥകളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമാകുകയാണ് ഗായകനായ ഇമ്രാന്‍ ഖാനും സംഗീത സംവിധായകന്‍ ഗോപി സുന്ദറും തമ്മിലുള്ള ഈ അപൂര്‍വ്വ സംഗമം.

നിരവധി റിയാലിറ്റി ഷോകളിലൂടെ പാട്ട് പാടി അതിശയിപ്പച്ച ഗായകനാണ് ഇമ്രാന്‍ ഖാന്‍. എന്നാല്‍ ജീവിതത്തില്‍ പ്രാരാപ്തങ്ങള്‍ ഏറെയുണ്ട് ഇമ്രാന്‍ ഖാന്. അതുകൊണ്ടുതന്നെ കൊല്ലത്ത് ഓട്ടോറിക്ഷ ഓടിച്ചാണ് അദ്ദേഹം ജീവിക്കുന്നത്. ഒരിക്കല്‍ ഒരു ടെലിവിഷന്‍ പരിപാടിയില്‍ വെച്ച് ഇമ്രാന്‍ ഖാനെ പരിചയപ്പെട്ട ഗോപി സുന്ദര്‍ അദ്ദേത്തിന് ഒരു അവസരം നല്‍കുന്നതിനെക്കുറിച്ച് സൂചിപ്പിച്ചിരുന്നു.

എന്നാല്‍ അത് ഒരു സര്‍പ്രൈസ് ആയിരിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പോലും കരുതിയില്ല. അങ്ങനെയിരിക്കെ ഒരു ദിവസം ഗോപി സുന്ദര്‍ ഒരു യാത്രക്കാരനെന്ന മട്ടില്‍ ഇമ്രാന്‍ ഖാന്റെ ഓട്ടോയില്‍ കയറി. മാസ്‌കും തൊപ്പിയും ധരിച്ചതിനാല്‍ ഇമ്രാന്‍ ഖാനും ആളെ പിടികിട്ടിയില്ല.

അല്‍പ ദൂരം പിന്നിട്ടപ്പോള്‍ ഒരു ചായ കുടിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഇതിനിടെയാണ് ഇമ്രാന്‍ യാത്രക്കാരനോട് പേര് ചോദിച്ചത്. ഗോപി സുന്ദര്‍ എന്ന് പരിചയപ്പെടുത്തിയപ്പോഴേക്കും അതിശയിച്ചു പോയി ഇമ്രാന്‍ ഖാന്‍. ആ സമയം തന്നെ ഗോപി സുന്ദര്‍ പുതിയ പാട്ടിന്റെ അഡ്വാന്‍സും ഇമ്രാന് സമ്മാനിച്ചു.

ഗോപി സുന്ദര്‍ തന്നെ അപൂര്‍വ്വമായ ഈ സംഗീത സംഗമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. നിരവധിപ്പേരാണ് വീഡിയോ ഏറ്റെടുത്തിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.