കൊച്ചി: സംസ്ഥാനത്ത് അടുത്തിടെയായി ഭക്ഷ്യവിഷബാധയേറ്റ് ആളുകള്‍ മരിക്കുകയും ഗുരുതരാവസ്ഥയില്‍ ചികിത്സ തേടുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ വീണ്ടും ഹൈക്കോടതിയുടെ ഇടപെടല്‍. ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
അടുത്തിടെയുണ്ടായ സംഭവങ്ങള്‍, ഇതിനു കാരണക്കാരായവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ എന്നിവ വ്യക്തമാക്കാനാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍, ജസ്റ്റീസ് ഷാജി. പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശം. ആരോഗ്യ കുടുംബക്ഷേമ വകുപ്പു സെക്രട്ടറിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ടു നല്‍കേണ്ടത്.
കാസര്‍കോഡ് ചെറുവത്തൂരില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഷവര്‍മ്മ കഴിച്ച് ദേവനന്ദയെന്ന പെണ്‍കുട്ടി മരിച്ച സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് ഈ നിര്‍ദ്ദേശം നല്‍കിയത്. ഹര്‍ജി പരിഗണിക്കവെ അടുത്തുകാലത്തുണ്ടായ ഭക്ഷ്യവിഷബാധ സംഭവങ്ങളും ഹൈക്കോടതി പരാമര്‍ശിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഹര്‍ജി രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.