വാഷിംഗ്ടൺ: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ വീണ്ടും കൂട്ടപിരിച്ചുവിടൽ പ്രഖ്യാപിച്ചു. ബുധനാഴ്ചയോടെ അമേരിക്ക, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനകൾകാരെ വെട്ടിക്കുറയ്ക്കുമെന്നാണ് ആമസോൺ അറിയിച്ചത്. സാമ്പത്തിക മാന്ദ്യ ഭീഷണികൾക്കിടെയാണ് 18,000 ജീവനക്കാരെ പിരിച്ചുവിട്ട് ചെലവ് ചുരുക്കാൻ ആമസോൺ. കോം നടപടിയെടുത്തത്.
പിരിച്ചു വിടുന്നവർക്കുള്ള നോട്ടീസ് നൽകി തുടങ്ങി. 60 ദിവസത്തെ നോട്ടീസ് പീരിയഡിന് ശേഷം ഇവർ പിരിഞ്ഞു പോകണം. ഈ മാസങ്ങളിൽ ജീവനക്കാർക്ക് ശമ്പളം ലഭ്യമാകുമെന്നാണ് റിപ്പോർട്ട്.
ലോകമെങ്ങുമായി മൂന്ന് ലക്ഷം ജീവനക്കാറുള്ള ആമസോണിന്റെ വെയർഹൗസുകളിലും ഡെലിവറിയിലുമായി ജോലി ചെയ്യുന്ന ആറുശതമാനത്തോളം ജീവനക്കാരെ നടപടി ബാധിക്കും.ഇതോടെ ആമസോണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടലിനാണ് തുടക്കമായിരിക്കുന്നത്.
അമേരിക്കയിൽ കുറഞ്ഞത് 2,300 ജീവനക്കാർക്ക് ജോലി നഷ്‌ടപ്പെടുമെന്ന് ബുധനാഴ്ച വാഷിംഗ്ടൺ സ്റ്റേറ്റ് എംപ്ലോയ്‌മെന്റ് സെക്യൂരിറ്റി ഡിപ്പാർട്ട്‌മെന്റിന് സമർപ്പിച്ച അറിയിപ്പിൽ പറയുന്നു. സിയാറ്റിൽ മേഖലയിൽ 1,852 പേരെയും വാഷിംഗ്ടണിലെ ബെല്ല്യൂവിൽ 448 പേരെയും പിരിച്ചുവിടുമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നു.
അമേരിക്കൻ റീട്ടെയിലർമാർ ഈ അവധിക്കാലത്ത് മാത്രമാണ് ആകെയുള്ള ഓൺലൈൻ വിൽപ്പനയിൽ ചെറിയ വർദ്ധനവ് കണ്ടത്. അമേരിക്കയിൽ ആമസോണിന് വെയർഹൗസ് സ്റ്റാഫ് ഉൾപ്പെടെ 1.5 ദശലക്ഷത്തിലധികം ജീവനക്കാരുണ്ട്. വാൾമാർട്ട് ഇൻക് (WMT.N) കഴിഞ്ഞാൽ അമേരിക്കയിലെ രണ്ടാമത്തെ വലിയ സ്വകാര്യ തൊഴിൽ ദാതാവായിരുന്നു ആമസോൺ.
കഴിഞ്ഞ വര്‍ഷമാണ് ആളുകളെ പിരിച്ച് വിടുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിക്കുന്നുവെന്ന് ആമസോൺ സിഇഒ ആൻഡി ജാസി വ്യക്തമാക്കിയത്. കുതിച്ചുയരുന്ന പണപ്പെരുപ്പം ബിസിനസുകളെയും ഉപയോക്താക്കളെയും ചെലവുകൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാക്കുന്നതിനാൽ മാസങ്ങളായി കമ്പനി വളരെ സാവധാനത്തിലുള്ള വളർച്ചയിലാണ്.
കമ്പനിയുടെ റീടെയ്ൽ ഡിവിഷനെയും മാനവ വിഭവശേഷി വകുപ്പിനെയുമാണ് ഇത്തവണത്തെ പിരിച്ചുവിടൽ സാരമായി ബാധിക്കുക. ആകെ ജീവനക്കാരുടെ ഒരു ശതമാനത്തെ മാത്രമേ ഒഴിവാക്കുന്നുള്ളൂവെന്നാണ് ആമസോണിന്റെ വിശദീകരണം. നവംബറിലാണ് ആമസോൺ ആദ്യ റൗണ്ട് പിരിച്ചുവിടൽ ആരംഭിച്ചത്. ഹാർഡ്‌വെയറിലെയും സേവനങ്ങളിലെയും അംഗങ്ങൾ, ഹ്യൂമൻ റിസോഴ്‌സ്, റീട്ടെയിൽ ടീമുകൾ എന്നിവയുൾപ്പെടെ ഏകദേശം 10,000 പേരെ ഇത് ബാധിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഏകദേശം 10,000 ജീവനക്കരെ പിരിച്ചുവിടുമെന്ന് മൈക്രോസോഫ്റ്റും പ്രഖ്യാപിച്ചിരുന്നു. ടെക് വ്യവസായത്തിന് പ്രയാസകരമായ രണ്ട് വർഷങ്ങൾ മുന്നിലുണ്ടെന്ന് മൈക്രോസോഫ്റ്റ് സിഇഒ പ്രവചിച്ചിരുന്നു. മാത്രമല്ല ബുധനാഴ്‌ചയോടെ സെയിൽസ്‌ഫോഴ്‌സ് ഇൻക് (CRM.N) 10 ശതമാനം ജീവനക്കാരെ പുറത്തതാക്കാൻ പദ്ധതിയിട്ടതായി അറിയിച്ചിട്ടുണ്ട്. ഒക്‌ടോബർ 31 വരെ യുള്ള കണക്കുകൾ പ്രകാരം സ്ഥാപനത്തിൽ ഏകദേശം 8,000 ജീവനക്കാരുണ്ടായിരുന്നു.
കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മെറ്റാ, സ്‌നാപ്പ്, ഡോർഡാഷ് എന്നിവ പോലുള്ള വമ്പൻ കമ്പനികൾ 2022 ലും 2023 ലും ആയിരക്കണക്കിന് പേരെ പിരിച്ചുവിടാൻ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചിട്ടുണ്ട്. കണക്കുകൾ അനുസരിച്ച്, വലിയ ടെക് കമ്പനികൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഏകദേശം 60,000 ജീവനക്കാരെ പിരിച്ചുവിട്ടു. അതേസമയം ടെക് മേഖലയിൽ മൊത്തത്തിൽ 2022 മുതൽ ഏകദേശം 3,00,000 പിരിച്ചുവിടലുകൾ ഉണ്ടായിട്ടുണ്ട്.
എന്നാൽ ജീവനക്കാരെ പിടിച്ചുവിടുന്നത് രേഖപ്പെടുത്തുന്ന സൈറ്റായ ലയോഫ്.ഫയി അനുസരിച്ച് 2022 ൽ ടെക് വ്യവസായം 150,000 ത്തിലധികം തൊഴിലാളികളെ പിരിച്ചുവിട്ടു. മാത്രമല്ല പിരിച്ചുവിടൽ ഇപ്പോഴും തുടരുകയുമാണ്.
അതേസമയം ജീവനക്കാരെ വെട്ടികുറയ്ക്കുന്നതിനെക്കുറിച്ച് അറിയാമെങ്കിലും രാജ്യത്തെ ആമസോൺ ജീവനക്കാരെ നടപടി ബാധിക്കില്ലെന്ന് ലണ്ടൻ ആസ്ഥാനമായുള്ള ട്രേഡ് യൂണിയൻ ജിഎംബിയുടെ വക്താവ് പറഞ്ഞു. സെൻട്രൽ ഇംഗ്ലണ്ടിലെ കവെൻട്രിയിലുള്ള ആമസോൺ വെയർഹൗസിൽ ജോലി ചെയ്യുന്ന യൂണിയനിൽ പെട്ടവർ ഇ-കൊമേഴ്‌സ് ഭീമനുമായുള്ള ശമ്പളത്തർക്കത്തെ ചൊല്ലി ജനുവരി 25 ന് വാക്കൗട്ട് നടത്താൻ ഒരുങ്ങുകയാണ്.
എന്നാൽ നടപടി സ്പെയിനിലെ ജീവനക്കാരെ എങ്ങനെ ബാധിക്കുമെന്ന് അറിയില്ലെന്ന് രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയൻ സിസിഒഒയുടെ വക്താവ് ഡഗ്ലസ് ഹാർപ്പർ പറഞ്ഞു. മിക്ക ആമസോൺ ജീവനക്കാർക്കും യൂണിയൻ പ്രാതിനിധ്യമില്ല. അതിനാൽ കമ്പനിയിൽ നിന്നുള്ള വിവരങ്ങളുൾ ലഭ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.