ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: ആറ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഢാലോചന: ആറ് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ പ്രതികളായ ആര്‍.ബി ശ്രീകുമാര്‍, സിബി മാത്യൂസ് എന്നിവര്‍ ഉള്‍പ്പെടെ ആറ് പ്രതികള്‍ക്ക് ഹൈക്കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഈ മാസം 27 ന് പ്രതികള്‍ എല്ലാവരും സിബിഐയ്ക്ക് മുമ്പില്‍ ഹാജരാകണമെന്ന് കോടതി നിര്‍ദേശിച്ചു.

ഒന്നാം പ്രതി എസ്. വിജയന്‍, രണ്ടാം പ്രതി തമ്പി എസ്. ദുര്‍ഗാദത്ത്, നാലാം പ്രതിയും മുന്‍ ഡിജിപിയുമായ സിബി മാത്യൂസ്, ഏഴാം പ്രതി മുന്‍ ഐ.ബി ഡെപ്യൂട്ടി ഡയറക്ടര്‍ ആര്‍.ബി ശ്രീകുമാര്‍, 11-ാം പ്രതി പി.എസ് ജയപ്രകാശ്, വി.കെ മണി എന്നിവര്‍ക്കാണ് ജസ്റ്റിസ് കെ. ബാബു മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

വിദേശയാത്രക്ക് അനുമതിയില്ല. കേസുമായി ബന്ധപ്പെട്ട് ഈ മാസം 27 ന് അന്വേഷണ ഉദ്യോഗസ്ഥര്‍ മുമ്പാകെ ഹാജരാകണം, ഒരു ലക്ഷം രൂപ ബോണ്ട് കെട്ടണം.സാക്ഷികളെ സ്വാധീനിക്കാന്‍ പാടില്ല തുടങ്ങിയ നിബന്ധനകളാണ് മുന്‍കൂര്‍ ജാമ്യം നല്‍കി കോടതി മുന്നോട്ടു വെച്ചത്.

പ്രതികള്‍ ചോദ്യം ചെയ്യലിന് വിധേയരാകണം. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്താല്‍ ഉപാധികളോടെ ജാമ്യം അനുവദിക്കണമെന്ന് ജസ്റ്റിസ് കെ. ബാബു ഉത്തരവിട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.