അല്ലു അര്‍ജുന്റെ ബുട്ട ബൊമ്മ ഗാനത്തിന് 45 കോടിയിലധികം കാഴ്ചക്കാര്‍

അല്ലു അര്‍ജുന്റെ ബുട്ട ബൊമ്മ ഗാനത്തിന് 45 കോടിയിലധികം കാഴ്ചക്കാര്‍

 ബുട്ട ബൊമ്മ... ഒരു തവണ കേട്ടാല്‍ തന്നെ ആരും അറിയാതൊന്ന് ചുവടുവെച്ചു പോകും ഈ ഗാനത്തിന്. അത്രമേല്‍ ഹിറ്റായതാണ് അല്ലു അര്‍ജുന്റെ ബുട്ട ബൊമ്മ ഗാനം. എന്തിനേറെ പറയുന്നു ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍ പോലും ചുവടു വെച്ചിട്ടുണ്ട് ഈ ബുട്ട ബെമ്മ ഗാനത്തിന്.

ഇപ്പോഴിതായ യൂട്യൂബില്‍ 45 കോടിയലധികം ആളുകളാണ് ബുട്ട ബൊമ്മ ഗാനം കണ്ടത്. ഇപ്പോഴും ഈ ഗാനത്തിന് ആസ്വാദകരുമുണ്ട്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം അല്ലു അര്‍ജുന്‍ നായകനായെത്തിയ 'അല വൈകുണ്ഠപുരമുലോ' എന്ന ചിത്രത്തിലേതാണ് മനോഹരമായ ഈ ഗാനം. അല്ലു അര്‍ജുന്റെ അതിശയിപ്പിക്കുന്ന നൃത്തച്ചുവടുകള്‍ തന്നെയാണ് ഗാനത്തിലെ പ്രധാന ആകര്‍ഷണം.

അതേസമയം മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകന്‍ ജയറമും 'അല വൈകുണ്ഠപുരമുലോ' എന്ന ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തിയിരുന്നു. ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചതും. ത്രിവിക്രം ശ്രീനിവാസ് സംവിധാനം നിര്‍വഹിച്ച ചിത്രമാണ് 'അല വൈകുണ്ഠപുരമുലോ'.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.