റിപ്പബ്ലിക് ദിനത്തിൽ ഗവർണറുടെ സായാഹ്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും; മന്ത്രിമാർക്കും ക്ഷണം

റിപ്പബ്ലിക് ദിനത്തിൽ ഗവർണറുടെ സായാഹ്ന വിരുന്നിൽ മുഖ്യമന്ത്രി പങ്കെടുക്കും; മന്ത്രിമാർക്കും ക്ഷണം

തിരുവനന്തപുരം: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിൽ നടത്തുന്ന സായാഹ്ന വിരുന്നിൽ (അറ്റ് ഹോമിൽ) മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കും. വൈകിട്ട് 6.30 നാണ് പരിപാടി. മന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും ക്ഷണമുണ്ട്. രാജ്ഭവനിൽ റിപ്പബ്ലിക് ദിനത്തിൽ സംഘടിപ്പിക്കുന്ന സായാഹ്ന വിരുന്നിനെ അറ്റ് ഹോം എന്നാണ് വിശേഷിപ്പിക്കുന്നത്.

നേരത്തെ ഗവർണർ വിളിച്ച ക്രിസ്മസ് വിരുന്നിൽ അടക്കം മുഖ്യമന്ത്രിയും മന്ത്രിമാരും വിട്ടു നിന്നിരുന്നു. സർക്കാരിന്റെ ക്രിസ്മസ് ആഘോഷങ്ങളിൽ ഗവർണർക്കും ക്ഷണം ഉണ്ടായിരുന്നില്ല. സർക്കാരിനും ഗവർണർക്കുമിടയിൽ മഞ്ഞുരുകുന്നതിന്റെ സൂചനയായാണ് ഇപ്പോഴത്തെ ക്ഷണം.

അതേസമയം പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാം സമ്മേളനത്തിലെ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം വലിയ ചർച്ചയായിരുന്നു. സംസ്ഥാനത്തിന്‍റെ നേട്ടങ്ങള്‍ വിവരിച്ചാണ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചത്. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്നതുൾപ്പടെ പ്രസംഗം പൂർണമായും ഗവർണർ വായിച്ചിരുന്നു. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.