ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഡി തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ചേക്കും; ചായക്കടകളില്‍ പോലും സജീവ ചര്‍ച്ചയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ലോക്സഭാ തിരഞ്ഞെടുപ്പില്‍ മോഡി തമിഴ്നാട്ടില്‍ നിന്ന് മത്സരിച്ചേക്കും; ചായക്കടകളില്‍ പോലും സജീവ ചര്‍ച്ചയെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

ചെന്നൈ: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി തമിഴ്‌നാട്ടില്‍ നിന്ന് മത്സരിച്ചേക്കുമെന്ന് അഭ്യൂഹം. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ തന്റെ പരാമര്‍ശത്തിലൂടെ ഇതിന് കൂടുതല്‍ ശക്തി പകരുകയും ചെയ്തു. മേഖലകളുടെ അതിര്‍ത്തികള്‍ പ്രധാനമന്ത്രി ഭേദിച്ചു. അകത്തുള്ള ആളാണെന്ന നിലയിലാണ് പരിഗണിക്കുന്നതെന്നും പുറത്തുള്ള ആള്‍ എന്ന നിലയിലല്ലെന്നുമാണ് അണ്ണാമലൈ വ്യക്തമാക്കിയിരിക്കുന്നത്.

അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി മോഡി തമിഴ്‌നാട്ടില്‍ നിന്നു തന്നെ ജനവിധി തേടണം. അദ്ദേഹം തമിഴ്‌നാട്ടില്‍ നിന്ന് മത്സരിക്കുമെന്ന വിവരം മാധ്യമങ്ങളിലൂടെ പടരുന്നുണ്ട്. താന്‍ പലയിടങ്ങളിലും ചെല്ലുമ്പോള്‍ ജനങ്ങള്‍ ഇക്കാര്യം ചോദിക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. തമിഴ്‌നാട്ടില്‍ നിന്ന് മോഡി മത്സരിക്കുകയാണെങ്കില്‍ തമിഴരില്‍ ഒരാളാണെന്ന വികാരം ഉണ്ടാവുകയും അത് വോട്ടായി മാറുകയും ചെയ്യും. രാമനാഥപുരത്തു നിന്ന് മോഡി മത്സരിക്കുമെന്ന അഭ്യൂഹം കേള്‍ക്കുന്നു. തൂത്തുക്കുടിയിലെ ചായക്കടകളില്‍ പോലും ഇതു സജീവ ചര്‍ച്ചയാണെന്ന് അണ്ണാമലൈ പറയുന്നു.

ജാതി, തമിഴ് വികാരമാണ് തമിഴ്‌നാട്ടിലെ വോട്ടര്‍മാര്‍ സാധാരണ പരിഗണിക്കുന്നതെങ്കിലും മോഡി മത്സരിച്ചാല്‍ ഇതെല്ലാം അപ്രസക്തമാകുമെന്നും വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നുമാണ് പ്രാദേശിക ബി .ജെ.പി നേതാക്കളും പറയുന്നത്. എന്നാല്‍ മോഡി മത്സരിക്കാന്‍ തമിഴ്‌നാട്ടില്‍ എത്തുമോ എന്നത് സംബന്ധിച്ച് ഒരു സൂചനയും പാര്‍ട്ടി ദേശീയ നേതാക്കള്‍ നല്‍കിയിട്ടില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.