ന്യൂഡല്‍ഹി: ഏഷ്യ പവര്‍ ഇന്‍ഡക്‌സ് 2025 ല്‍ ഇന്ത്യ മൂന്നാം സ്ഥാനത്ത്. സാമ്പത്തിക വളര്‍ച്ചയുടെയും സൈനിക ശേഷിയുടെയും പിന്‍ബലത്തിലാണ് ഇന്ത്യയ്ക്ക് ഈ നേട്ടം കൈവരിക്കാനായത്. 2025 ലെ കണക്കുകള്‍ പ്രകാരം യു.എസ്, ചൈന, ഇന്ത്യ, ജപ്പാന്‍, റഷ്യ എന്നിവയാണ് മേഖലയില്‍ സാമ്പത്തിക സൈനിക സ്വാധീനം കൂടുതലുള്ള ആദ്യ അഞ്ച് രാജ്യങ്ങള്‍.
ഏഷ്യ-പസഫിക്ക് മേഖലയില്‍ സാമ്പത്തികമായും സൈനികമായും സ്വാധീനം കൂടുതലുള്ള ആഗോള രാജ്യങ്ങളെ വിലയിരുത്തുന്നതിനുള്ള വിശകലന സംവിധാനമാണ് ഓസ്‌ട്രേലിയ ആസ്ഥാനമായുള്ള ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വര്‍ഷാവര്‍ഷം പുറത്തിറക്കുന്ന ഏഷ്യ പവര്‍ ഇന്‍ഡക്‌സ്.
ഇന്ത്യയുടെ സ്‌കോര്‍ 0.9 പോയിന്റ് വര്‍ധിച്ച് 40 ആയതോടെ ജപ്പാനേക്കാള്‍ ചെറിയ മുന്നേറ്റം ഇന്ത്യയ്ക്ക് ലഭിക്കുകയായിരുന്നു. യു.എസ് (80.4), ചൈന (73.5) എന്നിവരാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍. സൈനിക ശേഷി, സാമ്പത്തിക സ്വാധീനം, മറ്റ് രാജ്യങ്ങളുമായുള്ള വ്യാപാര ബന്ധം, സാങ്കേതിക വിദ്യ എന്നി രംഗങ്ങളില്‍ ഇന്ത്യ ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഓപ്പറേഷന്‍ സിന്ദൂര്‍, ഇന്ത്യയുടെ മികച്ച സൈനിക ശേഷിയും നയതന്ത്ര വൈദഗ്ധ്യവും തെളിയിക്കുന്നതായിരുന്നുവെന്ന് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് വിലയിരുത്തി. ഇന്ത്യയിലേക്കുള്ള വിദേശികളുടെ സഞ്ചാരം വര്‍ധിച്ചത് ടൂറിസം മെച്ചപ്പെടുത്താനും ഏഷ്യയില്‍ ഉടനീളം രാജ്യത്തിന്റെ സാന്നിധ്യം ശക്തിപ്പെടുത്താനും സഹായിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനയുമായുള്ള ഇന്ത്യയുടെ ഘടനാപരമായ അകല്‍ച്ച വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.