ചെന്നൈ: ആന്ധ്രാ സ്വദേശിയെ ആക്രമിച്ച് കാറും രണ്ട് കോടി രൂപയും തട്ടിയെടുത്ത കേസില്‍ ആറ് മലയാളികള്‍ അറസ്റ്റില്‍. ജയന്‍ (45), സി സന്തോഷ് (39), ടൈറ്റസ് (33), മുജീബ് റഹ്മാന്‍ (37), എ സന്തോഷ് (31), എ മുജീബ് റഹ്മാന്‍ (45) എന്നിവരെയാണ് സിത്തോട് പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 21 ന് നെല്ലൂര്‍ സ്വദേശിയായ വികാസ് കോയമ്പത്തൂരിലേയ്ക്ക് വരുന്നതിനിടെ മറ്റൊരു കാറില്‍ പിന്തുടരുകയായിരുന്ന സംഘം ഭവാനിയ്ക്ക് സമീപത്തായി തടഞ്ഞു നിര്‍ത്തി ആക്രമിക്കുകയായിരുന്നു. പിന്നാലെ കാറിലുണ്ടായിരുന്ന രണ്ട് കോടി രൂപയും വാഹനവും അക്രമി സംഘം തട്ടിയെടുക്കുകയായിരുന്നു.
ആക്രമണത്തിന് പിന്നാലെ വികാസ് സമീപത്തെ സിത്തോട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ അന്നുതന്നെ സിത്തോട് ഭാഗത്തുനിന്ന് ഉപേക്ഷിച്ച നിലയില്‍ കാര്‍ കണ്ടെത്തി. എന്നാല്‍ പ്രതികളെ പിടികൂടാന്‍ സാധിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസം സിത്തോട് ഭാഗത്ത് പരിശോധന നടത്തുന്നതിനിടെയാണ് അക്രമി സംഘത്തെ പൊലീസ് പിടികൂടുന്നത്. സംശയാസ്പദമായി കണ്ട കാര്‍ പരിശോധിക്കുകയായിരുന്നു. പിന്നാലെ വണ്ടിയില്‍ നിന്ന് വ്യാജ സ്റ്റിക്കറും വാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളും 20,000 രൂപയും കണ്ടെടുത്തു. തുടര്‍ന്നുള്ള ചോദ്യം ചെയ്യലിലാണ് കവര്‍ച്ചാ വിവരം പുറത്തറിയുന്നത്.
മറ്റൊരു കവര്‍ച്ചയ്ക്കായി പോകുന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. വികാസിനെ ആക്രമിച്ച് പണം മോഷ്ടിച്ചതായി പ്രതികള്‍ സമ്മതിച്ചുവെന്ന് പൊലീസ് അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.