ശ്രീനഗര്‍: മഞ്ഞ് പെയ്യുന്ന കാശ്മീരില്‍ ജോഡോ യാത്രയുടെ സമാപന ചടങ്ങിന് മുന്‍പ് മഞ്ഞില്‍ കളിച്ച് രാഹുല്‍ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും. ഇരുവരും സഹപ്രവര്‍ത്തകരുമായി കാശ്മീരിലെ മഞ്ഞില്‍ കളിക്കുന്ന വീഡിയോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുത്.
രാഹുല്‍ മഞ്ഞുകട്ട വാരിയെടുത്ത് പിന്നില്‍ കെട്ടിയ കൈകളില്‍ ഒളിപ്പിച്ച് പതുക്കെ പ്രിയങ്കയുടെ അടുത്തെത്തി തലയിലേയ്ക്ക് ഇട്ട് ഓടുന്നതും പിന്നാലെ പ്രിയങ്ക ഗാന്ധി തിരിച്ച് മഞ്ഞ് എറിയുന്നതും പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കു വയ്ക്കുന്നതും വീഡിയോകളില്‍ കാണാം.

രാഹുലിന്റെ കൈ രണ്ടും കൂട്ടി പിടിച്ച ശേഷം പ്രിയങ്ക തലയിലേയ്ക്ക് മഞ്ഞ് എറിയുന്നതും വീഡിയോയിലുണ്ട്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ തലയിലേയ്ക്ക് രാഹുല്‍ ഗാന്ധി മഞ്ഞ് വാരിയിടുന്നതും ദൃശ്യങ്ങളിലുണ്ട്. രാഹുല്‍ ഗാന്ധി തന്റെ ട്വിറ്ററില്‍ ഇതിന്റെ വീഡിയോ പങ്കുവച്ചിട്ടുണ്ട്. വീഡിയോയ്ക്ക് നിരവധി കമന്റുകളും ലൈക്കുകളും ലഭിക്കുന്നുണ്ട്.
അതേസമയം, ശക്തമായ മഞ്ഞുവീഴ്ചയ്ക്കിടയിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറില്‍ നടന്നു. സമാപന സമ്മേളനം നടന്ന ഷേര്‍ ഇ കാശ്മീര്‍ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിലായിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.