ശ്രീനഗര്‍: ജമ്മുവിലെ ഗുല്‍മാര്‍ഗ് മേഖലയിലുണ്ടായ അതിശക്തമയാ ഹിമപാതത്തില്‍ രണ്ട് വിദേശ പൗരന്‍മാര്‍ മരിച്ചു. കുടുങ്ങിപ്പോയ 19 വിദേശ പൗരന്മാരെ രക്ഷപ്പെടുത്തി.
ഗുല്‍മാര്‍ഗിലെ പ്രശസ്തമായ സ്‌കീയിങ് റിസോര്‍ട്ടിലെ അഫര്‍വത് കൊടുമുടിയിലാണ് ഹിമപാതമുണ്ടായത്. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടുണ്ടെന്ന സംശയത്താല്‍ രക്ഷാപ്രവര്‍ത്തകരുടെ സംഘം അപകട സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നതായി ബാരാമുല്ല എസ്എസ്പി അറിയിച്ചു.
മരണപ്പെട്ടവരുടെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടില്ല. രക്ഷപ്പെടുത്തിയ 19 പേരും വിദേശികളാണ്. രക്ഷാപ്രവര്‍ത്തനം കൃത്യമസമയത്ത് നടന്നതിനാല്‍ കൂടുതല്‍ പേരെ രക്ഷപ്പെടുത്താനായെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v