ധോണിയില്‍ വീണ്ടും കാട്ടാന; ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു

ധോണിയില്‍ വീണ്ടും കാട്ടാന; ഏക്കറുകണക്കിന് കൃഷി നശിപ്പിച്ചു

പാലക്കാട്: ധോണി മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. ജനവാസ മേഖലയിലിങ്ങിയ ആന കൃഷിയിടം അടക്കം നശിപ്പിച്ചു. മായാപുരം, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് ആന ഇറങ്ങിയത്.

മായാപുരത്ത് ക്വാറിയുടെ മതില്‍ ഉള്‍പ്പെടെ തകര്‍ത്തു. പെരുന്തുരുത്തി കളത്തില്‍ വേലായുധന്‍ എന്നയാളുടെ പറമ്പിലെ മരങ്ങളും നശിപ്പിച്ചു.

അട്ടപ്പാടി നരസിമുക്കിലും കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചു. ഇന്നലെ രാത്രി അഗളി സ്വദേശി പോത്താനാമൂഴിയില്‍ പോള്‍ മാത്യുവിന്റെ 450 വാഴകളും തെങ്ങുകളും, കപ്പയും കാട്ടാനകള്‍ നശിപ്പിച്ചു.

പിടി 7 കൂട്ടിലായെങ്കിലും ആന ശല്യത്തിന് കുറവൊന്നുമില്ല. ധോണിയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങി യഥേഷ്ടം വിഹരിക്കുകയാണ് ആനക്കൂട്ടം. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് കാട്ടാനക്കൂട്ടമിറങ്ങി കൃഷി നശിപ്പിച്ചത്.

കാട്ടാന ശല്യത്തിന് ശാശ്വതമായ പരിഹാരം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.