കൊച്ചി: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലുമായി ബന്ധമില്ലാത്ത 18 പേരെ ജപ്തി നടപടികളില്‍ നിന്ന് ഒഴിവാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഹര്‍ത്താലിലെ ആക്രമണങ്ങളുമായും പിഎഫ്‌ഐയുമായും ഇവര്‍ക്ക് നേരിട്ട് ബന്ധമില്ലെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദേശം. ജപ്തി നടപടികളില്‍ പിഴവ് സംഭവിച്ചെന്ന സര്‍ക്കാര്‍ സത്യവാങ്മൂലം പരിഗണിച്ച് കൊണ്ടാണ് കോടതി ഉത്തരവ്.
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താല്‍ അക്രമ കേസില്‍ പിടിച്ചെടുത്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ അടങ്ങിയ സത്യവാങ്മൂലത്തിലാണ് ജപ്തി നടപടിയില്‍ പിഴവ് പറ്റിയെന്ന് സര്‍ക്കാര്‍ സമ്മതിച്ചത്. പിഎഫ്‌ഐയുമായി ബന്ധമില്ലാത്തവരുടെ വസ്തുവകകളും ജപ്തി ചെയ്തവയിലുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കിയത് കാരണമാണ് തെറ്റ് സംഭവിച്ചതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു.
പേരിലെയും സര്‍വേ നമ്പറുകളിലേയും സാമ്യം മൂലമാണ് പിഴവ് സംഭവിച്ചത്. പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമില്ലാത്തവര്‍ക്ക് എതിരെ എടുത്ത നടപടി നിര്‍ത്തി വെയ്ക്കാന്‍ നിര്‍ദേശം നല്‍കിയെന്നും സര്‍ക്കാര്‍ അറിയിച്ചു. പിഴവ് പറ്റിയവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ സമര്‍പ്പിക്കാനും ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v