കുടുംബശ്രീക്ക് 260 കോടി; പൊതു വിദ്യാഭ്യാസത്തിന് 1773.10 കോടി: തൊഴിലുറപ്പ് പദ്ധതിക്കും നീക്കിയിരിപ്പ്

കുടുംബശ്രീക്ക് 260 കോടി; പൊതു വിദ്യാഭ്യാസത്തിന് 1773.10 കോടി: തൊഴിലുറപ്പ് പദ്ധതിക്കും നീക്കിയിരിപ്പ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ കുടുംബശ്രീക്കും ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും കൈത്താങ്ങ്. 260 കോടി രൂപയാണ് കുടുംബശ്രീയ്ക്കായി നീക്കി വച്ചിരിക്കുന്നത്. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 150 കോടിയും അനുവദിച്ചതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.

പൊതു വിദ്യാഭ്യാസത്തിന് സംസ്ഥാന ബജറ്റില്‍ 1773.10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന് 816.79 കോടിയും സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 242.40 കോടിയും അനുവദിച്ചു. സൗജന്യ യൂണിഫോം പദ്ധതിക്ക് 140 കോടി രൂപയാണ് മാറ്റിവെച്ചത്.

ലൈഫ് മിഷന്‍ പദ്ധതിക്കായി 1436 കോടി രൂപ അനുവദിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി 71861 വീടുകള്‍ ഈ വര്‍ഷം പണിതുനല്‍കിയിട്ടുണ്ട്. കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് ധനമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിനകത്തെ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ മികച്ച പിന്തുണയാണ് നല്‍കുന്നത്. സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശയിളവ് ഉള്‍പ്പടെയുള്ള സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കും. കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരള പിന്തുണ നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഗവണ്‍മെന്റ് കോളജുകളുടെ ഭൗതിക സാഹചര്യം വര്‍ധിപ്പിക്കുന്നതിന് 98.35 കോടി രൂപയും സ്‌കൂളുകളുടെ അടിസ്ഥാന വികസനത്തിന് 95 കോടി രൂപയും വകയിരുത്തി. അസാപ്പിന് 35 കോടി രൂപ അനുവദിച്ചു. തലശേരി ബ്രണ്ണന്‍ കോളജില്‍ ആധുനിക സൗകര്യങ്ങളോടെ അക്കാദമിക് കോംപ്ലക്‌സ് സ്ഥാപിക്കും. പിണറായിയില്‍ പോളിടെക്‌നിക് സ്ഥാപിക്കും. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.