ഫ്രാൻസിസ് മാർപ്പാപ്പ 2024 ആദ്യത്തോടെ ഇന്ത്യ സന്ദർശിക്കും

ഫ്രാൻസിസ് മാർപ്പാപ്പ 2024 ആദ്യത്തോടെ ഇന്ത്യ സന്ദർശിക്കും

വത്തിക്കാൻ : ഇന്ത്യക്കാർ ദീർഘ കാലമായി ആഗ്രഹിച്ചിരുന്ന ഫ്രാൻസിസ് മാർപ്പാപ്പയുടെ ഭാരത സന്ദർശനം 2024 ആദ്യത്തോടെ സംഭവിക്കും എന്നുറപ്പായി. സൗത്ത് സുഡാൻ - കോംഗോ എന്നീ രാജ്യങ്ങളിലെ ആറ് ദിവസത്തെ സന്ദർശനത്തിന് ശേഷം വത്തിക്കാനിലേക്കുള്ള മടക്കയാത്രക്കിടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് മാർപ്പാപ്പ തന്റെ ഭാരത സന്ദർശനം സ്ഥിരീകരിച്ചത്. 2017 മുതൽ ഫ്രാൻസിസ് മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കണമെന്ന് വിശ്വാസികൾ ആവശ്യപ്പെട്ടിരുന്നു.

മാർപ്പാപ്പയുടെ സദർശനവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദങ്ങൾ ഉയർന്ന സാഹചര്യത്തിൽ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി റോമിലെത്തി മാർപ്പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ ഔദ്യോഗികമായി ക്ഷണിച്ചിരുന്നു. പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച മാർപ്പാപ്പ ഇന്ത്യ സന്ദർശനത്തിന്റെ ക്രമീകരണങ്ങൾ ചെയ്യാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിരുന്നു.
ആദ്യമേ 2023 അവസാനത്തോടെ മാർപ്പാപ്പ ഇന്ത്യയിലേക്ക് വരും എന്ന് കരുതിയിരുന്നെങ്കിലും ഇന്ന് മാർപ്പാപ്പ തന്നെ തന്റെ യാത്ര 2024 ആദ്യമാണുണ്ടാകുക എന്ന് സ്ഥിരീകരിച്ചതോടെ കാര്യങ്ങൾ വ്യക്തമായി.

മാര്‍പാപ്പയുടെ സന്ദര്‍ശന തീയതിയും അദ്ദേഹം സന്ദര്‍ശിക്കുന്ന സ്ഥലങ്ങളുമെല്ലാംനിശ്ചയിക്കാൻ ഇന്ത്യയിലെയും വത്തിക്കാനിലേയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലേക്ക് അധികം വൈകാതെ കടക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

ഇന്ത്യയിലെത്തിയാല്‍ കേരളം,ഗോവ,കൊല്‍ക്കത്ത,മുംബൈ തുടങ്ങിയ സ്ഥലങ്ങള്‍ മാര്‍പാപ്പ സന്ദര്‍ശിക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍. രണ്ട് പതിറ്റാണ്ടിന് ശേഷമുള്ള പേപ്പൽ സദര്ശനത്തെ ആവേശത്തോടെയാണ് ലോകം മുഴുവൻ കാത്തിരിക്കുന്നത്. 2024 ഏപ്രിൽ മേയ് മാസങ്ങളിൽ ഇന്ത്യയുടെ ദേശീയ തെരഞ്ഞെടുപ്പ് നടക്കുന്നത് കൊണ്ട് ജനുവരി ഫെബ്രുവരി മാസങ്ങളിലാകാം മാർപ്പാപ്പ ഇന്ത്യ സന്ദർശിക്കുന്ന്തെന്ന് ഒരു മുതിർന്ന മാധ്യമ പ്രവർത്തകൻ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.