തിരുവനന്തപുരം: സംസ്ഥാനത്ത് റേഷനരി നിറം മാറ്റി കൃത്രിമ മട്ടയരിയാക്കിയുള്ള വില്‍പന വ്യാപകമാകുന്നു. നിറം മാറ്റുന്നതിനായി രാസവസ്തുക്കളായ റെഡ് ഓക്സൈഡും, വെള്ളയരിയില്‍ കാത്സ്യം കാര്‍ബണേറ്റുമാണ് ചേര്‍ക്കുന്നത്. മന്ത്രി ജി.ആര്‍ അനിലിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് പുതിയ കണ്ടെത്തല്‍.
ഇതേത്തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സഹകരണത്തോടെ കടകളിലും റേഷന്‍ കടകളിലും പരിശോധന നടത്താന്‍ മന്ത്രി സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.
മട്ട അരിയ്ക്കും ജയ എന്ന പേരില്‍ വില്‍ക്കുന്ന ആന്ധ്ര വെള്ള അരിയ്ക്കും കിലോയ്ക്ക് 60 രൂപയിലേറെ വില ആയതോടെയാണ് ഡ്യൂപ്ലിക്കേറ്റും നിറം കലര്‍ത്തിയ അരിയും വിപണിയില്‍ സുലഭമായത്. കര്‍ണ്ണാടകയിലെ ഷിമോഗയില്‍ നിന്ന് കിലോഗ്രാമിന് 19 രൂപ നിരക്കില്‍ നെല്ല് വാങ്ങി അവിടെത്തെ തന്നെ മില്ലുകളില്‍ എത്തിച്ചാണ് വ്യാജ മട്ട അരിയാക്കുന്നത്. പാലക്കാട്ടും ആലപ്പുഴയിലും കൃഷി ചെയ്യുന്നതാണ് യഥാര്‍ത്ഥ മട്ട.
പഞ്ചാബിലെ പുഴുക്കലരിയാണ് ജയ എന്ന പേരില്‍ വില്‍ക്കുന്നത്. അവിടെ കിലോഗ്രാമിന് 30 രൂപ വിലയുള്ള അരി കേരളത്തിലെത്തുമ്പോള്‍ 50 മുതല്‍ 55 രൂപ വരെയാകും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.