ഭൂചലനത്തില്‍ മരണ സംഖ്യ 8000 കടന്നു; കനത്ത മഞ്ഞുവീഴ്ചയും തണുപ്പും രക്ഷാ പ്രവര്‍ത്തനത്തിന് തടസം

ഭൂചലനത്തില്‍ മരണ സംഖ്യ 8000 കടന്നു; കനത്ത മഞ്ഞുവീഴ്ചയും തണുപ്പും രക്ഷാ പ്രവര്‍ത്തനത്തിന് തടസം

ഇസ്താംബൂൾ: വൻ ഭൂചലനത്തില്‍ തകർന്നടിഞ്ഞ തുർക്കിയിലും സിറിയയിലും മരണ സംഖ്യ 8000 കടന്നു. പതിനായിരക്കണക്കിന് ആളുകൾക്ക് പരിക്കേറ്റു. തകർന്ന കെട്ടിടങ്ങൾക്കടിയിൽ ആയിരങ്ങൾ കുടുങ്ങിക്കിടക്കുന്നുണ്ട്. കഠിനമായ തണുപ്പും മഞ്ഞുവീഴ്ചയും രക്ഷാ പ്രവർത്തനത്തിന് തടസമാകുന്നതിനാൽ മരണ സംഖ്യ ഇരുപതിനായിരത്തിനും മുകളിൽ ഉയരുമെന്നാണ് വിവരം.

തുർക്കിയിൽ 5,434 പേരും സിറിയയിൽ 1,872 പേരും ഉൾപ്പടെ ആകെ 7,306 പേർ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. എന്നാൽ 20,000 പേർ മരിച്ചിട്ടുണ്ടാകാമെന്ന് ലോകാരോഗ്യ സംഘടന കണക്കുകൂട്ടുന്നു. ദുരന്ത മേഖലയിലേക്ക് സഹായം എത്തിക്കാൻ രാജ്യങ്ങളോട് ലോകാരോഗ്യ സംഘടന അഭ്യർത്ഥിച്ചിട്ടുണ്ട്.

23 ദശലക്ഷം ആളുകളെ ഭൂചലനം ബാധിച്ചതയാണ് കണക്ക്. കൂടുതൽ ദുരന്തം വിതച്ച തുര്‍ക്കിയിലേക്ക് ലോക രാജ്യങ്ങളുടെ സഹായ പ്രവാഹമാണ്. അമേരിക്കയും ഇന്ത്യയും അടക്കം 45 രാജ്യങ്ങൾ തിരച്ചിലിനും രക്ഷാ പ്രവർത്തനത്തിനും സഹായം വാഗ്ദാനം ചെയ്തതായി തുർക്കി പ്രസിഡന്റ് തയ്യിബ് എർദോഗൻ അറിയിച്ചു. നാറ്റോ അംഗരാജ്യങ്ങളും യൂറോപ്യൻ യൂണിയനും തുർക്കിക്ക് സഹായം വാഗ്ദാനം ചെയ്തു. റഷ്യയും നെതര്‍ലന്‍ഡസും സിറിയയ്ക്ക്‌ സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. 

തുർക്കി-സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്. രക്ഷാ പ്രവർത്തകർക്ക് ഇപ്പോഴും പല ഇടങ്ങളിലും എത്താനായിട്ടില്ല. കനത്ത മഴയും മഞ്ഞും റോഡും വൈദ്യുതി ബന്ധങ്ങളും തകർന്നതുമാണ് രക്ഷാ പ്രവർത്തനത്തിന് പ്രധാന തടസം. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.