അവസാനം ജയ് കിസാൻ വിളിക്കാനൊരുങ്ങി കേന്ദ്രം

അവസാനം ജയ് കിസാൻ വിളിക്കാനൊരുങ്ങി കേന്ദ്രം

ന്യൂ ഡൽഹി: കർഷക സമരത്തിന്റെ ശക്തി തിരിച്ചറിഞ്ഞ കേന്ദ്രം അവസാനം കർഷകരുമായി ചർച്ചക്ക് ഒരുങ്ങുന്നു. പഞ്ചാബിലെ ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് ജോഗീന്ദര്‍ സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കളെ ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണില്‍ വിളിച്ച്‌ ചര്‍ച്ചയ്ക്ക് തയാറാണെന്ന് വ്യക്തമാക്കി. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് വിഖ്യാന്‍ ഭവനില്‍ കൃഷി മന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ അധ്യക്ഷതയില്‍ ചര്‍ച്ച നടക്കും. കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകര്‍ സംഘടിപ്പിച്ച ഡല്‍ഹി ചലോ മാര്‍ച്ച്‌ ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നു.

പാര്‍ലമെന്റില്‍ പാസാക്കിയ മൂന്ന് കാര്‍ഷിക ബില്ലുകളും സര്‍ക്കാര്‍ പിന്‍വലിക്കണം എന്നാണ് കര്‍ഷകരുടെ ആവശ്യം. സമരം വേഗം തീര്‍പ്പാക്കിയില്ലെങ്കില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ റോഡുകള്‍ ഉപരോധിക്കുമെന്നാണ് കര്‍ഷക നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. രണ്ട് ദിവസത്തിനകം സര്‍ക്കാര്‍ ഒത്തു തീര്‍പ്പിന് തയ്യാറായില്ലെങ്കില്‍ ഡല്‍ഹിയിലേക്ക് ചരക്ക് വാഹനങ്ങള്‍,ടാക്സികള്‍ ഉള്‍പ്പെടെ ഒരു വാഹനവും കടത്തിവിടില്ല. കര്‍ഷക സമരം തുടരുന്നത് ഡല്‍ഹിയിലേക്കുള്ള ചരക്ക് നീക്കം പൂര്‍ണമായും തടസപ്പെടുമെന്ന ആശങ്ക കേന്ദ്ര സര്‍ക്കാരിനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.