പാലക്കാട്: പ്രസവത്തെ തുടര്‍ന്ന് പാലക്കാട് ചിറ്റൂരിൽ അമ്മയും കുഞ്ഞും മരിച്ചു. നല്ലേപ്പള്ളി സ്വദേശി അനിതയും നവജാത ശിശുവുമാണ് മരിച്ചത്. വ്യാഴാഴ്ച്ച രാവിലെയായിരുന്നു സംഭവം.
ചിറ്റൂര്‍ താലൂക്ക് ആശുപത്രിയിലായിരുന്നു അനിതയുടെ പ്രസവ ശസ്ത്രക്രിയ നടന്നത്. രക്തസ്രാവം കൂടുതല്‍ ആയതിനാല്‍ പാലക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ എത്തിച്ചു. പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മരണം സംഭവിച്ചത്.
ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു. ചിറ്റൂർ താലൂക്ക് ആശുപത്രി അധികൃതരുടെ പിഴയാണ് മരണകാരണമെന്ന് ബന്ധുക്കൾ ആരോപിച്ചു. മതിയായ ചികിത്സ നൽകിയെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
സംഭവത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടറോട് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് റിപ്പോര്‍ട്ട് തേടി. അന്വേഷണം നടത്തി അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കാന്നാണ് നിര്‍ദേശം. ഫെബ്രുവരി ആറിനാണ് അനിതയെ ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.