ഐഎസ്‌എല്‍; സമനിലയിൽ കുരുങ്ങി നോർത്ത് ഈസ്റ്റും എഫ് സി ഗോവയും

ഐഎസ്‌എല്‍; സമനിലയിൽ കുരുങ്ങി നോർത്ത് ഈസ്റ്റും എഫ് സി ഗോവയും

ഐഎസ്‌എല്‍ ഫുട്‌ബോളില്‍ നിലവിലെ ചാമ്പ്യന്മാരായ എഫ്‌.സി. ഗോവയ്‌ക്ക് വീണ്ടും സമനിലക്കുരുക്ക്‌. നോര്‍ത്ത് ഈസ്റ്റിനെ നേരിട്ട എഫ് സി ഗോവ 1-1 എന്ന സമനിലക്കാണ് മടങ്ങേണ്ടി വന്നത്. എഫ് സി ഗോവ മികച്ച രീതിയില്‍ മത്സരം തുടങ്ങിയെങ്കിലും ആദ്യ ഗോള്‍ നേടിയത് നോര്‍ത്ത് ഈസ്റ്റ് ആയിരുന്നു.

കളിയുടെ 40ആം മിനുട്ടില്‍ ആണ് നോര്‍ത്ത് ഈസ്റ്റ് പെനാല്‍റ്റിയിലൂടെ ഗോള്‍ നേടുന്നത്. കിക്ക് എടുത്ത ഇദ്രിസ സില്ല സമ്മര്‍ദ്ദങ്ങള്‍ മറികടന്ന് പന്ത് വലയില്‍ എത്തിച്ചു. എന്നാല്‍ ലീഡിന് അധികം ആയുസ്സ് ഉണ്ടായില്ല. മൂന്ന് മിനുറ്റുകള്‍ക്കകം ഗോവ ഗോള്‍ മടക്കി. ബ്രാണ്ടന്‍റെ കിടിലന്‍ അസിസ്റ്റില്‍ നിന്ന് അംഗൂളോ ആണ് ഗോവയ്ക്കായി ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ഇരു ടീമുകളും വിജയ ഗോളിനായി ശ്രമിച്ചു എങ്കിലും ഫലം കണ്ടില്ല. രണ്ട് ടീമിന്റെയും പരിശീലകന്മാര്‍ ടച്ച്‌ ലൈനില്‍ വാക്കേറ്റം ഉണ്ടായത് കളിയുടെ മാറ്റു കുറച്ചു. 5 പോയിന്റുമായി നോര്‍ത്ത് ഈസ്റ്റ് ലീഗില്‍ രണ്ടാമതാണ് ഉള്ളത്. രണ്ട് പോയിന്റുള്ള എഫ് സി ഗോവ ഏഴാം സ്ഥാനത്തും നില്‍ക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.