ഇന്തോ-പസഫിക് മേഖലയിലേക്ക് ഹൈപ്പർസോണിക് മിസൈലും; ചൈന- ഓസ്ട്രേലിയ സംഘർഷം മുറുകുന്നു

ഇന്തോ-പസഫിക് മേഖലയിലേക്ക്  ഹൈപ്പർസോണിക് മിസൈലും; ചൈന- ഓസ്ട്രേലിയ  സംഘർഷം മുറുകുന്നു

കാൻ‌ബെറ : ഓസ്‌ട്രേലിയയും അമേരിക്കയും സംയുക്തമായി ഹൈപ്പർസോണിക് ക്രൂയിസ് മിസൈലുകൾ വികസിപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി ചൊവ്വാഴ്ച പ്രഖ്യാപിച്ചു.നൂതന സാങ്കേതികവിദ്യകളിൽ നിക്ഷേപം നടത്തുമെന്ന് ഇരുരാജ്യങ്ങളും പ്രതിജ്ഞയെടുത്തു. ചൈനയും റഷ്യയും തമ്മിലുള്ള മിസൈൽകരാറിന് തുല്യമാണിത്.

ശബ്‌ദത്തിന്റെ വേഗതയുടെ അഞ്ചിരട്ടിയിലധികം വേഗത്തിൽ സഞ്ചരിക്കാൻ മിസൈലുകൾക്ക് കഴിവുണ്ട്, വേഗത,ത്വരിതഗതിയിൽ ഉള്ള മാറ്റം, ഉയരത്തിൽ  പറക്കാനുള്ള കഴിവ്  എന്നിവയുടെ സംയോജനം മൂലം  ഈ മിസൈലുകളെ ട്രാക്കുചെയ്യാനും തടസ്സപ്പെടുത്താനും പ്രയാസകരമാക്കുന്നു.

ഓസ്‌ട്രേലിയൻ പ്രതിരോധ മന്ത്രി ലിൻഡ റെയ്നോൾഡ്സ് യുഎസുമായുള്ള ഉഭയകക്ഷി പദ്ധതിയെ വിപ്ലവകരമായ മാറ്റങ്ങൾ എന്ന് വിശേഷിപ്പിച്ചുവെങ്കിലും മിസൈലുകൾ വികസിപ്പിക്കുന്നതിനുള്ള ചെലവോ അവ എപ്പോൾ പ്രവർത്തനക്ഷമമാകുമെന്നോ വെളിപ്പെടുത്തിയിട്ടില്ല. ഇന്തോ-പസഫിക് മേഖലകളിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും തങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്ന് അവർ കൂട്ടിച്ചേർത്തു. ” സതേൺ ക്രോസ് ഇന്റഗ്രേറ്റഡ് ഫ്ലൈറ്റ് റിസർച്ച് എക്സ്പിരിമെന്റ് എന്നറിയപ്പെടുന്ന ഈ പദ്ധതി യുഎസും ഓസ്‌ട്രേലിയൻ മിലിട്ടറിയും തമ്മിലുള്ള 15 വർഷത്തെ സഹകരണത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ആക്ടിംഗ് അണ്ടർ സെക്രട്ടറി മൈക്കൽ ക്രാറ്റ്സിയോസ് പറഞ്ഞു. “ഈ സംരംഭം ഹൈപ്പർസോണിക് ഗവേഷണത്തിന്റെയും വികസനത്തിന്റെയും ഭാവിക്ക് അനിവാര്യമായിരിക്കും, ഈ പുതിയ സാങ്കേതിക വിദ്യാ മുന്നേറ്റത്തിലൂടെ യുഎസും സഖ്യകക്ഷികളും ലോകത്തെ നയിക്കുന്നുവെന്ന് ഉറപ്പാക്കുന്നു,” അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ഹൈപ്പർസോണിക് ഗവേഷണം ഉൾപ്പെടെയുള്ള അതിവേഗ, ദീർഘദൂര മിസൈൽ പ്രതിരോധ സംവിധാനങ്ങൾക്കായി ഓസ്‌ട്രേലിയ ഈ വർഷം 9.3 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ (6.8 ബില്യൺ ഡോളർ) നീക്കിവച്ചിരുന്നു. ഇന്തോ-പസഫിക് മേഖലയിലേക്കുള്ള സൈനിക ശ്രദ്ധ വിശാലമാക്കുന്നതിനാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ പ്രതിരോധ ചെലവ് 40 ശതമാനം വർധിപ്പിക്കുമെന്ന് ഓസ്ട്രേലിയ അറിയിച്ചു.

മിസൈൽ വികസനവുമായി ബന്ധപ്പെട്ട പുതിയ സഹകരണം ചൈനയുമായുള്ള പിരിമുറുക്കങ്ങൾ വർദ്ധിതമാകാവാൻ കാരണമാകും. മേഖലയിൽ ചൈനയുടെ വർദ്ധിച്ചു വരുന്ന സ്വാധീനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം തകരാറിലാക്കി, കൂടാതെ കോവിഡ് വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ആസ്‌ട്രേലിയ ആവശ്യപ്പെട്ടതിനെ തുടർന്ന് ഈ ബന്ധം കൂടുതൽ വഷളായി.

ഓസ്‌ട്രേലിയൻ ചരക്കുകൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയ ചൈന തിങ്കളാഴ്ച ഒരു ഓസ്‌ട്രേലിയൻ സൈനികന്റെ വ്യാജ ചിത്രം പോസ്റ്റ് ചെയ്തതിനെത്തുടർന്ന് ബന്ധത്തിൽ ആഴമേറിയ വിള്ളലുകൾ ഉണ്ടായി.

കഴിഞ്ഞ വർഷം റഷ്യ തങ്ങളുടെ ആദ്യത്തെ ഹൈപ്പർസോണിക് ആണവ ശേഷിയുള്ള മിസൈലുകൾ വിന്യസിച്ചിരുന്നു, അതേസമയം 2017 ൽ സമാനമായ ഹൈപ്പർസോണിക് മിസൈൽ പരീക്ഷിച്ച അമേരിക്കയ്ക്ക് 2020 ൽ ഹൈപ്പർസോണിക് മിസൈലുകൾ യുദ്ധമുഖത്ത് വിന്യസിക്കുവാൻ കഴിഞ്ഞു എന്ന് കരുതുന്നു.

ദീർഘദൂര മിസൈലുകളുടെ പ്രോട്ടോടൈപ്പുകൾ മാസങ്ങൾക്കുള്ളിൽ പരീക്ഷിക്കാൻ കഴിയുമെന്ന് ഓസ്‌ട്രേലിയ പ്രതീക്ഷിക്കുന്നു. ഓസ്‌ട്രേലിയൻ വ്യോമസേനയുടെ പക്കൽ നിലവിലുള്ള ഗ്രോവേഴ്‌സ്, സൂപ്പർ ഹോർനെറ്റ്സ്, ജോയിന്റ് സ്‌ട്രൈക്ക് ഫൈറ്റേഴ്‌സ്, ഡ്രോണുകൾ ഉൾപ്പെടെയുള്ള ആളില്ലാ വിമാനങ്ങൾ എന്നിവയുൾപ്പെടെയുള്ള യുദ്ധ വിമാനങ്ങളിൽ ഹൈപ്പർസോണിക് മിസൈലുകൾ രൂപകൽപ്പന ചെയ്യുമെന്ന് കരുതപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.