വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക് പുറപ്പെട്ടു; യാത്ര പ്രത്യേക വിമാനത്തില്‍

വിദഗ്ദ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ബംഗളൂരുവിലേക്ക് പുറപ്പെട്ടു; യാത്ര പ്രത്യേക വിമാനത്തില്‍

തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ചാണ്ടിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഏര്‍പ്പെടുത്തിയ പ്രത്യേക വിമാനത്തിലാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് കൊണ്ടു പോയത്.

ഭാര്യയും മൂന്ന് മക്കള്‍ക്കും ഒപ്പം നിംസ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. നേതാക്കളായ ബെന്നി ബഹനാന്‍, പി.സി വിഷ്ണുനാഥ്, എം.എം ഹസന്‍, ചെറിയാന്‍ ഫിലിപ്പ് തുടങ്ങിയവര്‍ ഉമ്മന്‍ചാണ്ടിയെ യാത്രയാക്കാന്‍ എത്തിയിരുന്നു.

ചികിത്സയെ തുടര്‍ന്ന് ന്യുമോണിയ നിയന്ത്രണ വിധേയമായതായി ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് മാറ്റാന്‍ തീരുമാനമായത്. ചികിത്സയുടേത് ഉള്‍പ്പടെ എല്ലാ ചെലവുകളും പാര്‍ട്ടിയായിരിക്കും വഹിക്കുക.

കടുത്ത ന്യുമോണിയ ബാധയെ തുടര്‍ന്നായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച ഉമ്മന്‍ചാണ്ടിയെ തിരുവനന്തപുരത്തെ നിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ശരിയായ ചികിത്സ നല്‍കുന്നില്ലെന്ന് ചില ബന്ധുക്കള്‍ പരാതി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ആരോപണത്തിനെതിരെ മകന്‍ ചാണ്ടി ഉമ്മന്‍ രംഗത്തെത്തിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.