ആഹാരത്തിന് കൊള്ള വില; വീട്ടില്‍ നിന്നും കൊണ്ടുവന്ന ആഹാരം എയര്‍പോര്‍ട്ടില്‍ വച്ച് കഴിച്ച് മാതാവും മകനും

ആഹാരത്തിന് കൊള്ള വില; വീട്ടില്‍ നിന്നും കൊണ്ടുവന്ന ആഹാരം എയര്‍പോര്‍ട്ടില്‍ വച്ച് കഴിച്ച് മാതാവും മകനും

പനാജി: ഒരിക്കല്‍ സമ്പന്നരുടെ മാത്രം കുത്തകയായിരുന്ന വിമാന യാത്ര ഇപ്പോള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായ അവസ്ഥയിലാണ്. എന്നാല്‍ ഇപ്പോഴും വിമാനത്താവളത്തിലെ ആഹാരത്തിന് കൊള്ള വിലയാണ് നല്‍കേണ്ടത്. ഒരു ചായയ്ക്ക് നൂറിന് പുറത്ത് വില ഈടാക്കുന്ന സ്ഥലങ്ങള്‍ പോലും നമ്മുടെ രാജ്യത്തുണ്ട്. ഈ അവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാക്കാനുള്ള വഴി ഉപദേശിക്കുകയാണ് ഈ വീഡിയോയിലൂടെ മാതാവും മകനും.

ഗോവയിലേക്കുള്ള വിമാനത്തില്‍ കയറാനെത്തിയ മധുര്‍ സിങും മാതാവും വീട്ടില്‍ നിന്നും തയ്യാറാക്കി കൊണ്ടുവന്ന ആലു പറാത്തയും കറിയും വിമാനത്താവളത്തില്‍ വച്ച് കഴിക്കുന്നതാണ് വീഡിയോയിലുള്ളത്. എയര്‍പോര്‍ട്ടിലെ വെയിറ്റിങ് ഏരിയയില്‍ ഇരുന്നാണ് ഹോംലി മീല്‍സ് ഇരുവരും കഴിച്ചത്.



അമ്മയോടൊപ്പം എയര്‍പോര്‍ട്ടില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ ഇദ്ദേഹം പോസ്റ്റ് ചെയ്യുകയും ചെയ്തു. ചിലര്‍ ഞങ്ങളെ വിചിത്രമായി നോക്കിയെങ്കിലും തങ്ങളത് കാര്യമാക്കിയില്ലെന്നും സിങ് പറയുന്നു. സമൂഹത്തിന്റെ അഭിപ്രായം പരിഗണിക്കാതെ ഒരാള്‍ തന്റെ ചെലവാക്കാനുള്ള ശേഷിക്കനുസരിച്ച് ജീവിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വീഡിയോയ്ക്ക് അഭിനന്ദനം അറിയിച്ച് നിരവധി പേരാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. വിമാനങ്ങളില്‍ യാത്ര ചെയ്യുന്നത് മധ്യവര്‍ഗക്കാര്‍ക്ക് എളുപ്പമായി മാറിയിരിക്കുന്നു. എന്നാല്‍ 400 രൂപ വിലയുള്ള ദോശയും 100 രൂപ വിലയുള്ള കുപ്പിവെള്ളവും വാങ്ങുന്നതിനുള്ള സാമൂഹിക സമ്മര്‍ദ്ദം ഇപ്പോഴും വളരെ ഉയര്‍ന്നതാണെന്ന് ഒരാള്‍ അഭിപ്രായപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.