പ്യോംങ്യാംഗ്: 'ജൂ എയ്'... ഉത്തര കൊറിയയിലെ ഏറ്റവും വില പിടിച്ച പേരുകളിലൊന്നാണിത്. പേരിന്റെ ഉടമ ആരന്നല്ലേ?... ഉത്തര കൊറിയന്‍ സ്വേച്ഛാധിപതി സാക്ഷാല്‍ കിം ജോങ് ഉന്നിന്റെ പത്ത് വയസുകാരിയായ മകള്‍. അതുകൊണ്ട് തന്നെ 'ജൂ എയ്' എന്ന പേര് രാജ്യത്തെ മറ്റൊരു കുട്ടിക്കും പാടില്ലെന്ന അലിഖിത നിയമം രാജ്യത്ത് നടപ്പിലാക്കി തുടങ്ങിയതായാണ് റിപ്പോര്‍ട്ട്.
പുതുതായി പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക് മാത്രമല്ല, നിലവില്‍ ഈ പേരുള്ള കുട്ടികളും സ്ത്രീകളും എത്രയും പെട്ടന്ന് പേര് മാറ്റി പുതിയ പേര് കണ്ടെത്തിക്കൊള്ളണം. റേഡിയോ ഫ്രീ ഏഷ്യയെ ഉദ്ധരിച്ച് ഫോക്സ് ന്യൂസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
പുറത്ത് വരുന്ന റിപ്പോര്‍ട്ട് അനുസരിച്ച് 'ജു എയ്' എന്ന് പേരുള്ളവരോട് ജനന സര്‍ട്ടിഫിക്കറ്റ് തിരുത്തി മറ്റൊരു പേരാക്കാന്‍ അധികൃതര്‍ നോട്ടിസ് പുറപ്പെടുവിച്ചിട്ടുണ്ടെന്നാണ് പറയുന്നത്. പേര് മാറ്റാന്‍ അധികാരികള്‍ കൊടുത്തിരിക്കുന്ന സമയം ഒരാഴ്ചയാണ്.
അടുത്തയിടെ നടന്ന ഉത്തര കൊറിയയുടെ മിലിട്ടറി പരേഡിലാണ് കിം ജോങ് ഉന്നിന്റെ മകള്‍ ജൂ എയ് ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നത്. കിം ജോങ് ഉന്നിന്റെ മക്കളില്‍ മൂന്ന് പേരെ മാത്രമാണ് ഇതുവരെ പൊതുവേദിയില്‍ കൊണ്ടുവന്നിട്ടുള്ളു. എത്ര മക്കളുണ്ടെന്ന കാര്യവും രഹസ്യമാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.