കൊച്ചി: കെഎസ്ആര്‍ടിസിയില്‍ നിന്നും വിരമിച്ചവര്‍ക്ക് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളില്‍ നല്‍കും. ഇക്കാര്യത്തില്‍ കെഎസ്ആര്‍ടിസിയുടെ നിര്‍ദേശം ഹൈക്കോടതി അംഗീകരിച്ചു.
ശേഷിക്കുന്ന തുക കിട്ടുന്ന മുറക്ക് മുന്‍ഗണന അനുസരിച്ചു നല്‍കുമെന്നും കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു. വിരമിച്ചവര്‍ക്ക് ആനുകൂല്യം നല്‍കാത്തത് മനുഷ്യാവകാശ ലംഘനമെന്ന് നിരീക്ഷിച്ച കോടതി ഇടപെടാതെ ഇരിക്കാന്‍ ആകില്ലെന്ന് വ്യക്തമാക്കി.
3200 കോടി രൂപയുടെ ലോണ്‍ ഉണ്ടെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ഹര്‍ജിക്കാര്‍ക്ക് മാത്രം 50 ശതമാനം ആനുകൂല്യങ്ങള്‍ നല്‍കാന്‍ എട്ട് കോടി വേണം. പത്തുമാസം കൊണ്ട് മുഴുവന്‍ പേര്‍ക്കുള്ള ആനുകൂല്യവും നല്‍കിക്കൂടേ എന്ന് കോടതി ചോദിച്ചു.
വിരമിച്ചവര്‍ക്കുള്ള ആനുകൂല്യ വിതരണത്തിനായി വരുമാനത്തിന്റെ 10 ശതമാനം മാറ്റിവെക്കണമെന്നത് കോടതി ഉത്തരവാണ്. ആരോട് ചോദിച്ചിട്ടാണ് അത് നിര്‍ത്തിയതെന്ന് കോടതി ചോദിച്ചു. ഏപ്രില്‍ മുതല്‍ വീണ്ടും മാറ്റിവെക്കാമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.
മാര്‍ച്ച് മുതല്‍ നിര്‍ബന്ധമായും ചെയ്യണമെന്ന് കോടതി നിര്‍ദേശിച്ചു. തുടര്‍ന്നാണ് ഒരു ലക്ഷം രൂപ വീതം 45 ദിവസത്തിനുള്ളില്‍ നല്‍കാം എന്ന് കെഎസ്ആര്‍ടിസിയുടെ വാദം കോടതി അംഗീകരിച്ചത്.
മക്കളുടെ വിവാഹം, ആശുപത്രി ആവശ്യങ്ങള്‍ എന്നിവകൂടി പരിഗണിച്ച് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതില്‍ മുന്‍ഗണന നിശ്ചയിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മാനേജിങ് ഡയറക്ടര്‍ക്ക് പെന്‍ഷന്‍ ആനുകൂല്യത്തിന് അര്‍ഹതയുളളവര്‍ കത്ത് നല്‍കിയാല്‍ രണ്ടാഴ്ചക്കുളളില്‍ തീരുമാനം എടുക്കണം. ഹര്‍ജികള്‍ പിന്നീട് പരിഗണിക്കാനായി മാറ്റി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.