കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വന്‍ ഡീസല്‍ വെട്ടിപ്പ്; എത്തിച്ച 15000 ലിറ്ററില്‍ 1000 ലിറ്റര്‍ കുറവ്

കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വന്‍ ഡീസല്‍ വെട്ടിപ്പ്; എത്തിച്ച 15000 ലിറ്ററില്‍ 1000 ലിറ്റര്‍ കുറവ്

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ വന്‍ ഡീസല്‍ വെട്ടിപ്പ്. എത്തിച്ച 15,000 ലിറ്റര്‍ ഡീസലില്‍ ആയിരം ലിറ്ററിന്റെ കുറവാണ് കണ്ടെത്തിയത്. നെടുമങ്ങാട് എംഎസ് ഫ്യൂവല്‍സ് എന്ന സ്ഥാപനമാണ് ഡിപ്പോയില്‍ ഡീസല്‍ എത്തിക്കുന്നത്. ഒരു ലക്ഷത്തിനടുത്ത് രൂപയാണ് കെഎസ്ആര്‍ടിസിക്ക് ആയിരം ലിറ്റര്‍ വെട്ടിപ്പിലൂടെ നഷ്ടമാകുന്നത്. കുറവ് കണ്ടെത്തിയതോടെ അടുത്ത ഡീസല്‍ ടാങ്കില്‍ ബാക്കി ഡീസലെത്തിച്ചു.

നെടുമങ്ങാട് കെഎസ്ആര്‍ടിസി ഡിപ്പോയില്‍ എത്തിക്കുന്ന ഡീസലില്‍ കുറവുണ്ടെന്ന് കുറച്ചു മാസങ്ങളായി ജീവനക്കാര്‍ പരാതി ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ഇത് അധികൃതര്‍ വേണ്ടവിധത്തില്‍ ഗൗനിച്ചില്ലെന്നാണ് ആരോപണം. നെടുമങ്ങാട് ഡിപ്പോയിലെ വണ്ടികള്‍ക്ക് മൈലേജ് കുറവാണെന്നും ഡ്രൈവര്‍മാരുടെയും മെക്കാനിക്കുമാരുടെയും പിടിപ്പുകേടുകൊണ്ടാണെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രത്യാരോപണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.