ചെരുപ്പില്‍ മിശ്രിതം, സ്വകാര്യഭാഗത്ത് ക്യാപ്‌സ്യൂള്‍; നെടുമ്പാശേരിയില്‍ 85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

ചെരുപ്പില്‍ മിശ്രിതം, സ്വകാര്യഭാഗത്ത് ക്യാപ്‌സ്യൂള്‍; നെടുമ്പാശേരിയില്‍ 85 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍

കൊച്ചി: നെടുമ്പാശേരി വിമാനത്താവളംവഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവ് കസ്റ്റംസ് പിടിയില്‍. ദുബായില്‍ നിന്ന് വന്ന പാലക്കാട് സ്വദേശി മുഹമ്മദാണ് ചെരുപ്പിനുള്ളില്‍ സ്വര്‍ണം ഒളിപ്പിച്ചത്. ഇയാളെ ദേഹപരിശോധന നടത്തിയപ്പോള്‍ സ്വകാര്യഭാഗത്തു നിന്ന് ക്യാപ്‌സ്യൂള്‍ രൂപത്തിലാക്കിയ സ്വര്‍ണവും കണ്ടെടുത്തു.

വിമാനത്താവളത്തിനുള്ളിലെ ഗ്രീന്‍ ചാനല്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. 85 ലക്ഷം രൂപ വിലവരുന്ന 1871 ഗ്രാം സ്വര്‍ണമാണ് പിടിച്ചെടുത്തത്. ചെരിപ്പ് കണ്ട് സംശയം തോന്നി കസ്റ്റംസ് ചെരിപ്പ് അഴിച്ച് നോക്കുകയായിരുന്നു.

ചെരുപ്പിനകത്ത് മിശ്രിത രൂപത്തില്‍ സ്വര്‍ണം ഘടിപ്പിച്ചിരുന്നതായി കണ്ടെത്തി. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സ്വകാര്യഭാഗത്തുനിന്ന് മൂന്ന് ക്യാപ്‌സ്യൂളുകള്‍ കണ്ടെത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.