കെടിയു വിസി നിയമനം: മൂന്ന് പേരുകളുള്ള പാനൽ നിർദേശിച്ച് സർക്കാർ; നിയമോപദേശം തേടാനൊരുങ്ങി ഗവർണർ

കെടിയു വിസി നിയമനം: മൂന്ന് പേരുകളുള്ള പാനൽ നിർദേശിച്ച് സർക്കാർ; നിയമോപദേശം തേടാനൊരുങ്ങി ഗവർണർ

തിരുവനന്തപുരം: ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല പരാമർശത്തിന്റെ പിൻബലത്തിൽ കേരള സാങ്കേതിക സർവകലാശാല വിസി സ്ഥാനത്തേക്ക്‌ മൂന്ന് പേരുകളടങ്ങിയ പാനൽ സർക്കാർ സർവകലാശാല ചാൻസലറായ ഗവർണർക്ക് നൽകി. താത്കാലിക വിസി സിസ തോമസിനെ മാറ്റി പുതിയ നിയമനത്തിനുള്ളതാണ് പേരുകൾ. തീരുമാനമെടുക്കുന്നതിന് മുന്നോടിയായി നിയമോപദേശം തേടാൻ ഒരുങ്ങുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടർ ഡോ. വൃന്ദ വി. നായർ, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ബൈജു ഭായ്, രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പ്രിൻസിപ്പൽ ഡോ. സതീഷ് കുമാർ എന്നിവരുടെ പേര് അടങ്ങിയ പാനൽ ആണ് നൽകിയത്. നേരത്തെ സർക്കാർ നൽകിയ പേരുകൾ തള്ളിയാണ് ഗവർണർ സിസ തോമസിനെ നിയമിച്ചത്.

യോഗ്യതയില്ലാത്തവരെ നിയമിച്ചുവെന്ന കാരണത്താൽ സർവകലാശാല വിസി നിയമനാധികാരം സംസ്ഥാന സർക്കാരിന് ഇല്ലാതാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിയമം മറികടന്ന് ഗവർണർക്ക് സ്ഥിരം വിസി നിയമനം നടത്താനാകില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സിസ തോമസിന്‍റെ നിയമനം ചോദ്യം ചെയ്ത് സർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിക്കവേയാണ് ഹൈകോടതിയുടെ പരാമർശം ഉണ്ടായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.