ഓസ്കാര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കെട്ടിന് ആദരവുമായി അമുലിന്‍റെ ഡൂഡിള്‍

ഓസ്കാര്‍ നോമിനേഷന്‍ നേടിയ ജല്ലിക്കെട്ടിന് ആദരവുമായി അമുലിന്‍റെ ഡൂഡിള്‍

തിരുവനന്തപുരം: ഇതിനോടകം തന്നെ നിരവധി അന്താരാഷ്ട പുരസ്കാരങ്ങള്‍ നേടിയ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടെന്ന ചിത്രം മലയാളികളുടെ അഭിമാനം ഉയര്‍ത്തിക്കൊണ്ട് 93-ാമത് ഒസ്കാര്‍ പുരസ്കാരത്തിന് ഇന്ത്യയുടെ നോമിനേഷന്‍ ആയി തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. മികച്ച വിദേശ ഭാഷാ ചിത്രത്തിലേക്കാണ് ജല്ലിക്കെട്ടിന് നോമിനേഷന്‍. ഈ നേട്ടം കൈവരിച്ച ജല്ലിക്കെട്ടിന് ആദരവുമായി ഇപ്പോള്‍ അമുലും രംഗത്തെത്തിയിരിക്കുകയാണ്.

അമുലിന്റെ ഡൂഡിലാണ് 'ജല്ലിക്കട്ടി'ന് ആദരം അർപ്പിച്ചിരിക്കുന്നത്. ജല്ലിഗുഡ് (ജല്ലി നല്ലത്) എന്ന തലക്കെട്ടോടെയാണ് അമുല്‍ ഡൂഡിൽ ട്വിറ്ററിൽ പങ്കു വച്ചിരിക്കുന്നത്. ജല്ലിക്കെട്ടിലെ നായകന്‍ ആന്‍റണി വര്‍ഗീസിനൊപ്പം അമുല്‍ ഗേളും നില്‍ക്കുന്ന ചിത്രമാണ് അമുല്‍ പങ്കുവെച്ചത്. ജല്ലിക്കെട്ടിലെ പോത്തും ഒസ്കാര്‍ ട്രോഫിയും ഡൂഡിലില്‍ ഉണ്ട്. ഒരു പ്ലേറ്റില്‍ വെണ്ണക്കട്ടിയും കത്തിയുമായി നില്‍ക്കുന്ന അമുല്‍ ഗേളും നായകന്‍ ആന്‍റണിയുമാണ് ഡൂഡിലിലുള്ളത്. ഇരുവരും നോക്കി കൊണ്ടിരിക്കുന്നത് ഓസ്കാര്‍ ട്രോഫിയിലാണ്.

ചിത്രത്തിലെ കോസ്റ്റ്യൂമായ ലുങ്കിയും ബനിയനും ധരിച്ച് തോളില്‍ കയറും കയ്യില്‍ കത്തിയുമായിട്ടാണ് ആന്‍റ്ണി വര്‍ഗീസ് നില്‍ക്കുന്നത്. 2021 ഏപ്രില്‍ 25 നാണ് 93-മത് ഓസ്കാര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുന്നത്. ഫെബ്രുവരിയില്‍ നടക്കേണ്ടിയിരുന്ന പുരസ്കാര പ്രഖ്യാപനം കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ മാസത്തേക്ക് മാറ്റുകയായിരുന്നു. രാജീവ് അഞ്ചല്‍-മോഹന്‍ലാല്‍ ചിത്രം ഗുരു, സലാം ബാപ്പു, സലീം അഹമ്മദ്-സലീം കുമാര്‍ ചിത്രം ആദാമിന്‍റെ മകന്‍ അബു എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മലയാളത്തില്‍ നിന്നും ഓസ്കാര്‍ നോമിനേഷന്‍ ലഭിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.