ഗബ്രിയേൽ ചുഴലിക്കാറ്റ്: എട്ട് പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല; ന്യൂസിലാൻഡിൽ രണ്ട് ചുഴലിക്കാറ്റുകൾക്ക് കൂടി സാധ്യത

ഗബ്രിയേൽ ചുഴലിക്കാറ്റ്: എട്ട് പേരെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞില്ല; ന്യൂസിലാൻഡിൽ രണ്ട് ചുഴലിക്കാറ്റുകൾക്ക് കൂടി സാധ്യത

വെല്ലിങ്ങ്ടൺ: ന്യൂസിലാൻഡിൽ ആഞ്ഞുവീശിയ ഗബ്രിയേൽ ചുഴലിക്കാറ്റിന് ശേഷം എട്ട് പേരെ ഇപ്പോഴും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് അധികൃതർ. ചുഴലിക്കാറ്റ് വീശിയടിച്ച് രണ്ടാഴ്ച പിന്നിട്ടിട്ടും ഇവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കൂടാതെ ന്യൂസിലാൻഡിൽ നേരിട്ടുള്ള ആഘാതം താരതമ്യേന കുറവാണെങ്കിലും ഈ ആഴ്ച രണ്ട് ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

ഇതേ തുടർന്ന് നോർത്ത് ഐലൻഡിന്റെ ചില ഭാഗങ്ങളിൽ “പ്രാദേശിക ചുഴലിക്കാറ്റ്” മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതിനിടെ കണ്ടെത്താനുള്ള ആളുകളിൽ വിവിധ കാരണങ്ങളാൽ അധികാരികളുമായി ബന്ധപ്പെടാൻ കഴിയാത്തവരും ഉൾപ്പെടുന്നുവെന്ന് ന്യൂസിലാൻഡ് പോലീസ് പറഞ്ഞു.

എന്തായാലും, ഈ എട്ടുപേരുമായി സമ്പർക്കം പുലർത്തുന്നത് പോലീസിന്റെ മുൻഗണനയായി തുടരുകയാണ്. ഞങ്ങളുടെ ജീവനക്കാർ അവരെ കണ്ടെത്താനുള്ള എല്ലാ വഴികളും ഉപയോഗപ്പെടുത്തികൊണ്ടിരിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

ഫെബ്രുവരി 12 നാണ് ഗബ്രിയേൽ ചുഴലിക്കാറ്റ് ന്യൂ ഗിനിയ ദ്വീപിന്റെ വടക്ക്- കിഴക്ക് പ്രദേശത്ത് ആഞ്ഞടിച്ചത്. ദുരന്തത്തിൽ ഏകദേശം 11 പേർ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. കൊടുങ്കാറ്റിന് തൊട്ടുപിന്നാലെ 6,000 ത്തിലധികം ആളുകളുമായി അധികൃതർക്ക് ബന്ധം നഷ്ടപ്പെട്ടു.

പല പ്രദേശങ്ങളിലും ആശയവിനിമയം തടസ്സപ്പെട്ടു, എന്നാൽ പിന്നീട് അധികൃതരുടെ നിരന്തരമായ വീണ്ടെടുക്കൽ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ ആ എണ്ണം കുറഞ്ഞുവരികയായിരുന്നു.

ഇപ്പോഴും നോർത്ത്‌ലാൻഡിന്റെയും ഓക്ക്‌ലൻഡിന്റെയും പടിഞ്ഞാറൻ ഭാഗങ്ങളിൽ ഇടിമിന്നലുണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു. കുറഞ്ഞ അപകടസാധ്യതയുള്ള അവ പ്രാദേശികവൽക്കരിച്ച മഴയും ചെറിയ ചുഴലിക്കാറ്റും ഉണ്ടാക്കിയേക്കാം. ന്യൂസിലൻഡിനെ നേരിട്ട് ബാധിക്കാനുള്ള സാധ്യത താരതമ്യേന കുറവാണെന്നും കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥനായ മെറ്റ്‌സർവീസ് പറഞ്ഞു.

ഗബ്രിയേൽ ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നായ ഹോക്‌സ് ബേയിൽ കനത്ത മഴയെ തുടർന്ന് കൂടുതൽ ആളുകളെ ഒഴിപ്പിച്ചിരുന്നു. ഏകദേശം 1.6 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ക്‌ലൻഡിലും പരിസരത്തും കൊടുങ്കാറ്റ് പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും മാറി താമസിക്കുന്നതിനുള്ള മുന്നറിയിപ്പുകൾക്കും കാരണമായിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.