24 മണിക്കൂറിനിടെ അഞ്ച് കുട്ടികളുടെ മരണം; അഡേന വൈറസ് സാന്നിധ്യം പരിശോധിക്കും

24 മണിക്കൂറിനിടെ അഞ്ച് കുട്ടികളുടെ മരണം; അഡേന വൈറസ് സാന്നിധ്യം പരിശോധിക്കും

കൊല്‍ക്കത്ത: രണ്ട് ആശുപത്രികളിലായി 24 മണിക്കൂറിനുള്ളില്‍ അഞ്ച് കുട്ടികള്‍ മരിച്ച സംഭവത്തില്‍ അഡേന വൈറസ് സാന്നിധ്യം പരിശോധിക്കും. കുട്ടികളില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടിരുന്നതായി ആരോഗ്യ വിഭാഗം കണ്ടെത്തി.

കൊല്‍ക്കത്തയിലാണ് ശ്വാസ കോശ രോഗത്തെ തുടര്‍ന്ന് കുട്ടികള്‍ മരിച്ചത്. രണ്ടുകുട്ടികള്‍ കോല്‍ക്കത്ത മെഡിക്കല്‍ കോളജ് ആശുപത്രിയിലും മൂന്നുപേര്‍ ഡോ.ബി.സി. റോയി പോസ്റ്റ്ഗ്വാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീഡിയാട്രിക്‌സ് സയന്‍സസിലും ചികിത്സയിലായിരുന്നു.

ന്യൂമോണിയയാണ് മരണകാരണമെന്നും സംശയിക്കുന്നുണ്ട്. മരണമടഞ്ഞ ഒന്‍പതുകാരിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ സ്ഥിരീകരിക്കാനാവു എന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.