വാ‍ട്സ്അപ്പ് നിർമ്മിതബുദ്ധി ഉപഭോക്തൃസേവനം സലേം ആരംഭിച്ച് ലുലു

വാ‍ട്സ്അപ്പ് നിർമ്മിതബുദ്ധി ഉപഭോക്തൃസേവനം സലേം ആരംഭിച്ച് ലുലു

ദുബായ്: ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുന്ന വാ‍ട്സ്അപ്പ് നിർമ്മിതബുദ്ധി ഉപഭോക്തൃസേവനം സലേം ആരംഭിച്ച് ലുലു ഹൈപ്പർമാർക്കറ്റ്. യുഎഇ, സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈറ്റ്, മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ ഉപഭോക്താക്കള്‍ക്കാണ് ഇത് ബാധകമാകുക.

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിക്കുന്നവർക്ക് അവരുടെ ഓർഡറുകളുടെ ഡെലിവറി വേഗത്തില്‍ ട്രാക്ക് ചെയ്യാനും യുഎഇയിലുളളവർക്ക് സാധനങ്ങള്‍ക്ക് വാങ്ങാനും ഇതിലൂടെ സാധിക്കും.ഇതോടെ വാട്സ് അപ്പ് വഴി ലോയല്‍റ്റ് പ്രോഗ്രാം അവതരിപ്പിക്കുന്ന ആദ്യ റീടെയ്ലറായി ലുലു ഹൈപ്പർപ്പാർക്കറ്റ്.

ഉപഭോക്തൃസേവനകേന്ദ്രങ്ങളിലെ ജോലിഭാരം ഗണ്യമായി കുറയ്ക്കാന്‍ ഇത് സഹായകമായെന്ന് ലുലു ഗ്രൂപ്പിലെ മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ വി.നന്ദകുമാർ പറഞ്ഞു.2022 ജൂലൈ മുതല്‍ സലേം വാട്സ് അപ്പില്‍ 300 ലധികം വ്യക്തിഗത ഓഫറുകളും നല്‍കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.