ഹാട്രിക് വിജയവുമായി ബഗാന്‍

ഹാട്രിക് വിജയവുമായി ബഗാന്‍

മഡ്ഗാവ്: ഐ.എസ്.എല്‍ ഫുട്ബാളില്‍ ഇന്നലെ നടന്ന മത്സരത്തില്‍ എ.ടി.കെ മോഹന്‍ ബഗാന്‍ ഒഡിഷ എഫ്.സിയെ ഒരു ഗോളിന് തോല്‍പ്പിച്ചു. സമനിലയില്‍ അവസാനിക്കുമെന്ന് കരുതിയ മത്സരമാണ് അവസാന നിമിഷം നായകന്‍ റോയ് കൃഷ്‌ണ മാറ്റിമറിച്ചത്.

എ.ടി.കെ ബഗാന്റെ തുടര്‍ച്ചയായ മൂന്നാം ജയമാണിത്. ഒന്‍പത് പോയിന്റുമായി പട്ടികയില്‍ ഒന്നാമതാണ് ബഗാന്‍. മൂന്ന് കളികളില്‍ മൂന്നും ജയിച്ചാണ് അവര്‍ ഒന്നാമതെത്തിയത്.

ഒഡീഷ ഇന്നലെ മികച്ച പ്രകടനമാണ് നടത്തിയത്. ഒഡീഷയുടെ ഈ സീസണിലെ രണ്ടാം തോല്‍വിയാണ് ഇത്. മൂന്ന് കളികളില്‍ നിന്ന് ഒരു പോയിന്റ് മാത്രമുള്ള അവര്‍ പത്താം സ്ഥാനത്താണ്. ചെന്നൈയിന്‍ ഇന്ന് ബെംഗളുരുവിനെ നേരിടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.