പനമരം: കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ പ്രവർത്തന വർഷ ഉദ്ഘാടനവും കർമ്മപദ്ധതി പ്രകാശനവും കെ.സി.വൈ.എം നടവയൽ മേഖലയുടെ ആതിഥേയത്വത്തിൽ പനമരം സെന്റ്.ജൂഡ്സ് ദേവാലയത്തിൽ വെച്ച് നടത്തപ്പെട്ടു.13 മേഖലകളിൽ നിന്നായി മുന്നൂറിലധികം യുവജനങ്ങൾ പങ്കെടുത്തു. കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങ്, പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ. വിനോദ് കെ.ജോസ് ഉദ്ഘാടനം നിർവഹിക്കുകയും യുവജനങ്ങളുമായി സംവദിക്കുകയും ചെയ്തു. 'Let's Walk With Jesus' എന്ന മുദ്രാവാക്യവുമായി ആരംഭിക്കുന്ന ഈ പ്രവർത്തന വർഷത്തിൻ്റെ കർമ്മപദ്ധതി, മാനന്തവാടി രൂപത വികാരി ജനറാൾ മോൺ.പോൾ മുണ്ടോലിക്കൽ പ്രകാശനം ചെയ്തു. ഈ വർഷത്തെ മൂന്ന് പ്രധാനപ്പെട്ട പ്രോഗ്രാമുകളായ കാത്തലിക് ഓൺഗോയിംഗ് ഫെയ്ത്ത് ഫോർമേഷൻ ഫോർ യൂത്ത് (COFFY 2.0), അംഗത്വ ക്യാമ്പയിൻ, യൂണിറ്റുകൾ കേന്ദ്രീകരിച്ച് നടക്കുന്ന 'സ്പെരൻസ' (SPERANZA) - കേശദാന ക്യാമ്പയിൻ എന്നിവയുടെ ഉദ്ഘാടനം യഥാക്രമം കെ.സി.വൈ.എം സംസ്ഥാന പ്രസിഡന്റ് ഗ്രാലിയ അന്ന അലക്സ് വെട്ടുകാട്ടിൽ, എസ്.എം.വൈ.എം ഗ്ലോബൽ കൗൺസിലറും പനമരം യൂണിറ്റ് പ്രസിഡന്റുമായ ടെസിൻ തോമസ് വയലിൽ, നടവയൽ മേഖല പ്രസിഡൻ്റ് നിഖിൽ ചൂടിയാങ്കൽ എന്നിവർ നിർവഹിച്ചു. യുവജനങ്ങൾ എല്ലാവരും ചേർന്ന് നടത്തിയ കലാവിരുന്നും ഉണ്ടായിരുന്നു.
കെ.സി.വൈ.എം മാനന്തവാടി രൂപത ജനറൽ സെക്രട്ടറി അഭിനന്ദ് ജോർജ് കൊച്ചുമലയിൽ, സെക്രട്ടറിമാരായ ബെറ്റി അന്ന ബെന്നി പുതുപ്പറമ്പിൽ, ടിജിൻ ജോസഫ് വെള്ളപ്ലാക്കിൽ, ട്രഷറർ ബിബിൻ ജോസ് പിലാപ്പിള്ളിൽ, കോർഡിനേറ്റർ അഖിൽ വാഴച്ചാലിൽ, ഡയറക്ടർ ഫാദർ. അഗസ്റ്റിൻ ചിറക്കത്തോട്ടത്തിൽ, അനിമേറ്റർ സിസ്റ്റർ. സാലി ആൻസ് സി.എം.സി, സിസ്റ്റർ ബെൻസി ജോസ് S.H, നടവയൽ മേഖല ഡയറക്ടർ ഫാദർ സോണി വടയാപറമ്പിൽ, രൂപത സിൻഡിക്കേറ്റ് അംഗങ്ങൾ, നടവയൽ മേഖല ഭാരവാഹികൾ, പനമരം യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26