റോം: പരിശീലനപ്പറക്കലിനിടെ ഇറ്റാലിയന്‍ എയര്‍ ഫോഴ്‌സിന്റെ രണ്ട് ചെറു വിമാനങ്ങള്‍ ആകാശത്ത് വച്ച് കൂട്ടിയിടിച്ച് ഇരു വിമാനത്തിലെയും പൈലറ്റുമാര്‍ മരിച്ചു.
ചൊവ്വാഴ്ച വടക്ക് പടിഞ്ഞാറന്‍ റോമിലാണ് സംഭവം. യു-208 പരിശീലന വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്.
അപകടത്തിന്റെ കാരണം വ്യക്തമല്ല. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജിയോര്‍ജിയ മെലോനി ഇരു പൈലറ്റുമാരുടെയും ദാരുണാന്ത്യത്തിൽ അനുശോചനം അറിയിച്ചു.
ഒരു എന്‍ജിന്‍ മാത്രമുള്ള ഭാരം കുറഞ്ഞ ചെറുവിമാനങ്ങളാണ് യു-208. പൈലറ്റ് ഉള്‍പ്പെടെ അഞ്ചുപേരെയാണ് ഇതിന് വഹിക്കാനാവുക. 285 കിലോമീറ്ററാണ് പരമാവധി വേഗത.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.