കള്ളനോട്ടുകള്‍ മാത്രമല്ല, എടത്വയിലെ വനിത കൃഷി ഓഫീസര്‍ക്കെതിരെ മുന്‍പും പരാതികള്‍

കള്ളനോട്ടുകള്‍ മാത്രമല്ല, എടത്വയിലെ വനിത കൃഷി ഓഫീസര്‍ക്കെതിരെ മുന്‍പും പരാതികള്‍

ആലപ്പുഴ: കള്ളനോട്ട് കേസില്‍ വനിതാ കൃഷി ഓഫീസര്‍ പിടിയില്‍. എടത്വ കൃഷി ഓഫീസര്‍ എം. ജിഷമോളാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് കിട്ടിയ ഏഴ് കള്ളനോട്ടുകള്‍ ഒരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പ് വെളിപ്പെട്ടത്.

ജിഷയുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ കള്ളനോട്ടുകള്‍ ബാങ്കില്‍ നല്‍കിയത്. ഇയാള്‍ക്ക് ഇവ കള്ളനോട്ടുകള്‍ ആയിരുന്നു എന്ന് അറിയില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കള്ളനോട്ട് സംബന്ധിച്ച് ചോദ്യം ചെയ്യല്‍ തുടരുകയാണ്.

അതേസമയം നോട്ടുകള്‍ എവിടെ നിന്നാണ് ലഭിച്ചതെന്ന് ജിഷമോള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ആലപ്പുഴ കളരിക്കല്‍ ഭാഗത്ത് ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുകയാണ് ജിഷമോള്‍. മുന്‍പ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും നേരത്തെ ജോലി ചെയ്ത ഓഫീസില്‍ ക്രമക്കേട് നടത്തിയതായും ജിഷയ്‌ക്കെതിരെ നേരത്തെ ആരോപണം ഉണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.