സ്വപ്ന സ്ലിമ്മായി ....
കുറഞ്ഞത് 27 കിലോ

സ്വപ്ന സ്ലിമ്മായി .... </br> കുറഞ്ഞത് 27 കിലോ

കൊച്ചി : നയതന്ത്ര ചാനല്‍വഴിയുള്ള സ്വര്‍ണക്കടത്ത് കേസില്‍ അകത്തായി അഞ്ചുമാസം കഴിയുമ്പോള്‍  രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ഭാരം കുറഞ്ഞത് 27 കിലോ. ജയില്‍ ജീവിതവും നിരന്തരമായ ചോദ്യം ചെയ്യലും മൂലമുള്ള മാനസിക സമ്മര്‍ദവുമാണു കാരണമെന്ന് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. വിഷാദാവസ്ഥയിലേക്കു പോകാതിരിക്കാന്‍ ജയിലധികൃതര്‍ പ്രത്യേക ശ്രദ്ധ നല്‍കുന്നുണ്ട്. താനറിയാതെ തന്റെ ശബ്ദരേഖ പകര്‍ത്തി പ്രചരിച്ചിപ്പിച്ചത് അറിഞ്ഞതോടെ മനസു തുറന്ന് സംസാരിക്കാനും സ്വപ്ന മടിക്കുന്നു.

സെപ്റ്റംബര്‍ ഏഴിന് നെഞ്ചുവേദനയെത്തുടര്‍ന്നു തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അട്ടക്കുളങ്ങര ജയിലില്‍ ആയിരിക്കുമ്പോഴും ആശുപത്രിയിലെത്തിച്ചു.ജൂലൈ 11-നാണ് നാലാംപ്രതി സന്ദീപ് നായര്‍ക്കൊപ്പം സ്വപ്നയെ കസ്റ്റംസ് ബംഗുരുവില്‍നിന്നു പിടികൂടിയത്. കാക്കനാട്, വിയ്യൂര്‍ വനിതാ ജയിലുകളില്‍ കഴിഞ്ഞ സ്വപ്ന ഇപ്പോള്‍ അട്ടക്കുളങ്ങര ജയിലിലാണ്. ആഡംബര ജീവിതം നയിച്ച സ്വപ്ന ജയില്‍ ഭക്ഷണം കഴിക്കാന്‍ ആദ്യം തയാറായിരുന്നില്ല. പിന്നെ അല്‍പ്പാല്‍പ്പം ഉപയോഗിച്ചു തുടങ്ങി.

കേസില്‍പ്പെട്ടതോടെ സാമ്പത്തികമായി തകര്‍ന്നു. അക്കൗണ്ടുകള്‍ മരവിപ്പിച്ചു. വക്കീല്‍ ഫീസ് കൊടുക്കാനാകാതെ വന്നപ്പോള്‍ കസ്റ്റംസ് മുന്‍കൈയെടുത്താണ് മറ്റൊരു അഭിഭാഷകനെ ഏര്‍പ്പാടാക്കിയത്. അറസ്റ്റിലായതോടെ ഭര്‍ത്താവിന്റെ ഐ.ടി ജോലി പോയി. കുട്ടികളുടെ പഠനത്തിനും കേസ് നടത്തിപ്പിനും പണമില്ലാതായി. കേസില്‍പ്പെടുന്നതിനു മുമ്പുതന്നെ സ്‌കൂള്‍ ഫീസ് പലവട്ടം മുടങ്ങി. ലോക്കറിലെ പണം തന്റേതായിരുന്നെങ്കില്‍ ഇതു വരുമായിരുന്നോ എന്നാണു സ്വപ്നയുടെ ചോദ്യം. കോഫെപോസെ തടവുകാരിയായതിനാല്‍ സ്വപ്നയ്ക്കു ബുധനാഴ്ച മാത്രമാണ് സ്വപ്നയ്ക്കു ഫോണ്‍ വിളിക്കാനും ബന്ധുക്കളെ കാണാനും അനുമതി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.