കേരളത്തിൽ എച്ച് 3 എൻ 2 രോഗബാധിതർ കൂടുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്

കേരളത്തിൽ എച്ച് 3 എൻ 2 രോഗബാധിതർ കൂടുന്നു; ഇതുവരെ രോഗം സ്ഥിരീകരിച്ചത് 13 പേർക്ക്

തിരുവനന്തപുരം: കേരളത്തിലെ എച്ച് 3 എൻ 2 കേസുകളുടെ എണ്ണം വർധിക്കുന്നു. ഇതുവരെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പിനെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സിയായ ഐ.എ.എൻ.എസ് റിപ്പോർട്ട് ചെയ്തു.

ആലപ്പുഴ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. എല്ലാവരും ഇൻഫ്ളുവൻസ പ്രോട്ടോക്കോളുകൾ പാലിക്കണമെന്നും രോഗബാധിതർ പരമാവധി വീടുകളിൽ തന്നെ കഴിയണമെന്നും മുൻ കോവി‍ഡ് നോഡൽ ഓഫീസറായ അമർ എസ്.ഫെറ്റിൽ വ്യക്തമാക്കി.

നിലവിൽ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മുൻകരുതലുകൾ സ്വീകരിക്കുന്നുണ്ടെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജും വ്യക്തമാക്കി. രോ​ഗലക്ഷണങ്ങൾ ഉള്ളവർ സ്വയംചികിത്സ നടത്താതെ വിദ​ഗ്ധോപദേശം തേടണമെന്നും ആരോ​ഗ്യവകുപ്പ് വ്യക്തമാക്കുന്നു.

ഐ.സി.എം.ആറിന്റെ കണക്കുകൾ പ്രകാരം എച്ച് 3 എൻ 2 ബാധിതരിൽ 92 ശതമാനം പേർക്ക് പനിയും 86 ശതമാനം പേർക്ക് ചുമയും 27 ശതമാനം പേർക്ക് ശ്വാസതടസവും 16 ശതമാനം പേർക്ക് ശ്വാസംമുട്ടലും അനുഭവപ്പെടുന്നുണ്ട്. ഇതുകൂടാതെ രോ​ഗബാധിതരിൽ 16 ശതമാനം പേർക്ക് ന്യൂമോണിയയും ആറ് ശതമാനം പേർക്ക് ചുഴലിയും റിപ്പോർട്ട് ചെയ്യുകയുണ്ടായി. 

കടുത്ത ശ്വാസകോശ പ്രശ്നങ്ങളുമായി ആശുപത്രിയിൽ എത്തുന്നവരിൽ 10 ശതമാനം പേർക്ക് ഓക്സിജൻ സഹായം വേണ്ടിവന്നതായും ഏഴ് ശതമാനം പേർക്ക് ഐ.സി.യു സേവനം വേണ്ടിവന്നതായും അധികൃതർ വ്യക്തമാക്കി. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.