തിരുവനന്തപുരം; നിയമ സഭയില്‍ സ്പീക്കറുടെ ഓഫീസിന് മുന്നിലുണ്ടായ സംഘര്‍ഷത്തില്‍ പ്രശ്ന പരിഹാരത്തിന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. വ്യാഴ്‌ഴ്ച രാവിലെ എട്ടിനാണ് യോഗം. സ്പീക്കര്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതിപക്ഷം അറിയിച്ചു.
അതിനിടെ ആറ് യുഡിഎഫ് എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കി. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി.വി ഇബ്രാഹിം, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, എ.കെ.എം അഷ്‌റഫ് എന്നിവരാണ് പരാതി നല്‍കിയത്. തങ്ങളെ ആക്രമിച്ച വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരെ നടപടിയെടുക്കണം എന്നാവശ്യു്‌ുെട്ടാണ് പരാതി. എംഎല്‍എമാര്‍ പൊലീസില്‍ പരാതി നല്‍കാനും ആലോചിക്കുന്നുണ്ട്.
നിയമ സഭയിലെ പ്രതിപക്ഷ പ്രതിഷേധമാണ് സംഘര്‍ഷത്തിലേക്ക് എത്തിയത്. സ്പീക്കറുടെ ഓഫീസ് ഉപരോധിച്ച പ്രതിപക്ഷ അംഗങ്ങളെ ഒഴിപ്പിക്കാന്‍ വാച്ച് ആന്റ് വാര്‍ഡ് ശ്രമിച്ചതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സ്പീക്കര്‍ നീതി പാലിക്കണമെന്ന ബാനര്‍ ഉയര്‍ത്തിയായിരുന്നു പ്രതിപക്ഷം ഓഫീസ് ഉപരോധിച്ചത്. സംഘര്‍ഷത്തില്‍ കെ.കെ രമയുടെ കൈയ്ക്ക് പരുക്കേറ്റു.
ചവിട്ടേറ്റ് നിലത്തുവീണ സനീഷ് കുമാര്‍ ജോസഫിനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ പരുക്കേറ്റ അഞ്ച് വനിതകള്‍ ഉള്‍പ്പെടെ ഒന്‍പത് വാച്ച് ആന്‍ഡ് വാര്‍ഡുമാരും ചികില്‍സ തേടി. നിയമസഭാ മന്ദിരത്തിനകത്തെ സംഘര്‍ഷത്തില്‍ പൊലീസില്‍ പരാതി നല്‍കുന്നതില്‍ നിയസഭ സെക്രട്ടറിയേറ്റ് തീരുമാനമെടുത്തിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.