തൃശൂരിലെ സദാചാര കൊലപാതകം; നാല് പ്രതികള്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടിയില്‍

തൃശൂരിലെ സദാചാര കൊലപാതകം; നാല് പ്രതികള്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടിയില്‍

തൃശൂര്‍: പെണ്‍ സുഹൃത്തിനെ കാണാന്‍ പോയതിന് യുവാവിനെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ നാല് പേര്‍ ഉത്തരാഖണ്ഡില്‍ നിന്നും പിടിയില്‍. ചേര്‍പ്പ് സ്വദേശികളായ അരുണ്‍, അമീര്‍, നിരഞ്ജന്‍, സുഹൈല്‍ എന്നിവരാണ് പിടിയിലായത്. ഇവരെ നാല് പേരെയും നാളെ വൈകിട്ടോടെ തൃശൂരില്‍ എത്തിക്കും.

സഹറിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതികളില്‍ ഒരാളായ ഗിഞ്ചുവിനെ നാട്ടില്‍ നിന്ന് വാഹനത്തില്‍ കൊച്ചിയില്‍ എത്തിച്ച നവീന്‍, പ്രതികള്‍ക്ക് ഒളിവില്‍ പോകാന്‍ സാമ്പത്തിക സഹായം നല്‍കിയ ചേര്‍പ്പ് സ്വദേശികളായ ഫൈസല്‍, സുഹൈല്‍ എന്നിവര്‍ നേരത്തെ പൊലീസ് പിടിയിലായിരുന്നു.

ഫെബ്രുവരി പതിനെട്ടിന് രാത്രിയിലാണ് വനിതാ സുഹൃത്തിനെ കാണാനെത്തിയ സഹറിനെ എട്ടംഗ സംഘം മര്‍ദ്ദിച്ചത്. ആന്തരിക അവയവങ്ങള്‍ക്ക് അടക്കം പരിക്കുപറ്റിയ സഹര്‍ ചികിത്സയിലിരിക്കെ മാര്‍ച്ച് ഏഴിന് മരിച്ചിരുന്നു.

ചിറയ്ക്കല്‍ കോട്ടം നിവാസികളായ കൊടക്കാട്ടില്‍ വിജിത്ത്, വിഷ്ണു, ഡിനോണ്‍, അമീര്‍, അരുണ്‍, രാഹുല്‍, അഭിലാഷ്, ഗിഞ്ചു എന്നിവരുടെ പേരില്‍ കേസില്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇരിങ്ങാലക്കുട ഡിവൈഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.