വിമാനത്താവളങ്ങളില്‍ സ്വര്‍ണ വേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

വിമാനത്താവളങ്ങളില്‍ സ്വര്‍ണ വേട്ട; കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും 53 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി. ദോഹയില്‍ നിന്നെത്തിയ കാസര്‍കോട് കുമ്പള സ്വദേശി മുഹമ്മദില്‍ നിന്ന് 930 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണര്‍ ഇ.വി ശിവരാമന്റ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ മുഹമ്മദിന്റെ കൈയില്‍ നിന്ന് കസ്റ്റംസ് 53,59,590 രൂപ വില വരുന്ന സ്വര്‍ണമാണ് പിടികൂടിയത്.

അതേസമയം സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ സ്വര്‍ണവേട്ട തുടരുകയാണ്. കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ കോടിയോളം വിലവരുന്ന 2.6 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. അബുദാബിയില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി സജീര്‍, അബ്ദുള്‍ സലീം എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത്.

നാല് ക്യാപ്യൂളുകളാക്കി ശരീരത്തില്‍ ഒളിപ്പിച്ചതിന് പുറമേ അടിവസ്ത്രത്തിലും സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി തേച്ച് പിടിപ്പിക്കുകയായിരുന്നു സജീര്‍. ആദ്യമായാണ് ഒരാള്‍ രണ്ട് തരത്തില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച് പിടിയിലാകുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

എയര്‍ഇന്ത്യ എക്സ്പ്രസിലാണ് അബ്ദുള്‍ സലീമെത്തിയത്. 873.998 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. മൂന്ന് ക്യാപ്സ്യൂളുകളാക്കിയാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.