കുവൈറ്റ് സിറ്റി : കാലം ചെയ്ത നസ്രാണി സമുദായാചാര്യൻ മാർ ജോസഫ് പൗവ്വത്തിലിനെ സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (എസ് എം സി എ ) അനുസ്മരിച്ചു. കുവൈറ്റിലെ സീറോ മലബാർ സഭാംഗങ്ങളുടെ പൈതൃകവും ആരാധനാ സ്വാതന്ത്ര്യവും കാത്തു സൂക്ഷിക്കാൻ 1995 ൽ രൂപീകൃതമായ സീറോ മലബാർ കൾച്ചറൽ അസോസിയേഷന് മാർ ജോസഫ് പൗവ്വത്തിലിനോട് അങ്ങേയറ്റം നന്ദിയും കടപ്പാടുമുള്ളത്. കാനോനികമായും ആത്മീയവുമായ ശക്തി നൽകിയാണ് പിതാവ് എസ്എംസിഎയുടെ ദുർഘട സന്ധികളിൽ കവചമായി തീർന്നത്.
എസ് എം സി എ യുടെ സെൻട്രൽ ഓഫീസിലെ ശ്ലോമോ ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്രസിഡൻറ് സാൻസിലാൽ ചക്യത്ത് അദ്ധ്യക്ഷത വഹിച്ചു. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഭാരവാഹികൾ വിവിധ രാജ്യങ്ങളിലെ സീറോ മലബാർ സംഘടനാ ഭാരവാഹികൾ എന്നിവർ ഓൺലൈനായി അനുസ്മരണയോഗത്തിൽ സംസാരിച്ചു.
അബ്ബാസിയ സെൻ്റ് ഡാനിയേൽ കംബോണി ഇടവക അസി. വികാരി ഫാ.പ്രകാശ് കാത്തിരത്തിങ്കൽ OFM Cap ,എ കെ സി സി ഗ്ലോബൽ പ്രസി. അഡ്വ.ബിജു പറയനിലം, എസ് എം സി എ റിട്ടേണീസ് ഫോറം പ്രസിഡൻറ് ജേക്കബ് പൈനാടത്ത്, എസ് എം സി എ നോർത്ത് അമേരിക്ക പ്രസിഡൻ്റ് കെ.എം ചെറിയാൻ, കെ എം ആർ എം പ്രസിഡൻ്റ് ജോജി കണ്ടത്തുംകുഴി ,കെ കെ സി എ ജനറൽ സെക്രട്ടറി ബൈജു തോമസ് തേവർകാട്ടുകുന്നേൽ, ചങ്ങനാശേരി അതിരൂപതാ പ്രവാസി അപ്പസ്തോലേറ്റ് കുവൈറ്റ് കോർഡിനേറ്റർ സുനിൽ പി ആൻറണി, പി ഡി എം എ ഗൾഫ് കോർഡിനേഷൻ കമ്മിറ്റി ഡെലിഗേറ്റ് ജോബിൻസ് ജോൺ, കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻ്റ് സുനിൽ റാപ്പുഴ, ഏരിയാ കൺവീനർമാരായ സന്തോഷ് ജോസഫ്, ബോബി കയ്യാലപ്പറമ്പിൽ, സുദീപ് മേനാച്ചേരി, എസ് എം സി എ സ്ഥാപകാംഗം സൈജു മുളകുപാടം, എസ് എം സി എ യുടെ മുൻ ഭാരവാഹികളായ അനിൽ തയ്യിൽ, അഡ്വ.ബെന്നി നാല്പതാംകുളം, ബിനിൽ തോമസ് കാലായിൽ, ബിജു പി ആൻ്റോ , റെജിമോൻ സേവ്യർ, രാജേഷ് കൂത്രപ്പള്ളിൽ അബ്ബാസിയ ഏരിയ സെക്രട്ടറി ഡേവിഡ് ആൻറണി ചിറയത്ത് എന്നിവർ പ്രസംഗിച്ചു.
എസ്എംസി എ ജനറൽ സെക്രട്ടറി ഷാജിമോൻ ഈരേത്ര, സ്വാഗതവും സെൻട്രൽ ട്രഷറർ ജോസ് മത്തായി നന്ദിയും പറഞ്ഞു. ഏരിയ കൾച്ചറൽ കമ്മിറ്റി കൺവീനർ ജെയ്ലേഷ് പുറ്റത്താങ്കൽ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ 📲
https://chat.whatsapp.com/DKuga0J6tbBKmzd9l3ZZ8v