ടെഹ്‌റാൻ : ഇറാനിലെ പ്രഗത്ഭ ആണവ ശാസ്ത്രജ്ഞനായ മൊഹ്‌സെൻ ഫക്രിസാദെയെ കഴിഞ്ഞ മാസം കൊലപ്പെടുത്തിയത് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ സാറ്റലൈറ്റ് നിയന്ത്രിത സ്മാർട്ട് സിസ്റ്റം ഘടിപ്പിച്ച മെഷീൻ ഗൺ ഉപയോഗിച്ചാണെന്ന് തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട്ചെയ്യുന്നു.
ആണവായുധ ശേഷി വികസിപ്പിക്കാനുള്ള രഹസ്യ ഇറാനിയൻ പദ്ധതിയുടെ സൂത്രധാരനായി പാശ്ചാത്യ രഹസ്യാന്വേഷണ വിഭാഗങ്ങൾ കണ്ട മൊഹ്‌സെൻ ഫക്രിസാദെയെ വധിച്ചതിന് ഇസ്രായേലിനെ ഇറാൻ കുറ്റപ്പെടുത്തി. എന്നാൽ ആണവായുധ അജണ്ട ടെഹ്‌റാൻ പണ്ടേ നിഷേധിച്ചിരുന്നു.
കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രായേൽ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തിട്ടില്ല, എന്നാൽ മുൻകാലങ്ങളിൽ തങ്ങളുടെ ശത്രു ശത്രുവായ ഇറാന്റെ ആണവ പദ്ധതിക്കെതിരെ രഹസ്യാന്വേഷണം നടത്തിയതായി അംഗീകരിച്ചിട്ടുണ്ട്.
നവംബർ 27 ന് പകൽസമയത്ത് നടന്ന ഫക്രിസാദെയുടെ മരണത്തെക്കുറിച്ച് ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക് പരസ്പരവിരുദ്ധമായ വിവരങ്ങളാണ് നൽകിയിരിക്കുന്നത്. “തീവ്രവാദികളാരും സ്ഥലത്തുണ്ടായിരുന്നില്ല. ഫക്രിസാദെ വാഹനം ഓടിക്കുമ്പോൾ അതിനൂതനക്യാമറാ സംവിധാനം ഉപയോഗിച്ച് വിദൂരത്തുനിന്ന് മെഷീൻ ഗൺ കൊണ്ട് വെടി വെയ്ക്കുകായിരുന്നു “ ഇറാനിലെ റെവല്യൂഷണറി ഗാർഡിന്റെ ഡെപ്യൂട്ടി കമാൻഡർ അലി ഫദാവിയെ ഉദ്ധരിച്ചുകൊണ്ട് വാർത്ത ഏജൻസി പറഞ്ഞു.മെഷീൻ ഗൺ ഒരു പിക്ക് അപ്പ് ട്രക്കിൽ സ്ഥാപിക്കുകയും ഒരു ഉപഗ്രഹം കൊണ്ട് നിയന്ത്രിക്കുകയും ചെയ്തു.അറസ്റ്റുകളൊന്നും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇറാൻ അധികൃതർ കൊലപാതകികളെക്കുറിച്ച് സൂചനകൾ കണ്ടെത്തിയതായി ഫദാവി സംസാരിച്ചു.
ഫക്രിസാദെ കൊല്ലപ്പെടുന്നതിന് മുന്നാലെ ഒരു സംഘം തോക്കുധാരികൾ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർക്കുകയും അതിനും അല്പം മുമ്പ് ഒരു ട്രക്ക് പൊട്ടിത്തെറിച്ചതായും സാക്ഷികൾ ദേശീയ ടെലിവിഷനോട് പറഞ്ഞിരുന്നു.
ഇലക്ട്രോണിക് ഉപകരണങ്ങൾ ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത് .സംഭവ സ്ഥലത്ത് അക്രമകാരികൾ ഉണ്ടായിരുന്നില്ല എന്നും കഴിഞ്ഞയാഴ്ച ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ഷംഖാനി പറഞ്ഞു.
സുരക്ഷാ സേനയിൽ അക്രമികൾ നുഴഞ്ഞുകയറിയതാകാമെന്നും ഇസ്ലാമിക് റിപ്പബ്ലിക് കൂടുതൽ ആക്രമണത്തിന് ഇരയാകാമെന്നും വിദ്‌ഗധ റിപ്പോർട്ടുകൾസൂചിപ്പിക്കുന്നു.
ഫക്രിസാദെക്ക് നേരെ 13 തവണ ഉപഗ്രഹ നിയന്ത്രണ മെഷീൻ ഗൺ ഉപയോഗിച്ച് വെടിവച്ചു . ഈ ഓപ്പറേഷൻ സമയത്ത് ആർട്ടിഫിഷ്യൽ ഇന്റെലിജെൻസും മുഖം തിരിച്ചറിയൽ സംവിധാനവും ഉപയോഗിച്ചു, അതേ കാറിൽ 25 സെന്റിമീറ്റർ അകലെ ഇരിക്കുന്ന ഭാര്യക്ക് പരിക്കേറ്റിട്ടില്ല. ഫദാവി പറഞ്ഞു.
2010 മുതൽ ഇറാനിൽ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന അഞ്ചാമത്തെ ഇറാനിയൻ ആണവ ശാസ്ത്രജ്ഞനാണ് ഫക്രിസാദേ. ജനുവരിയിൽ ഇറാഖിൽ യുഎസ് ഡ്രോൺ ആക്രമണത്തിൽ റെവല്യൂഷണറി ഗാർഡിന്റെ എലൈറ്റ് കുഡ്‌സ് ഫോഴ്‌സിന്റെ കമാൻഡർ കാസെം സോളൈമാനി കൊല്ലപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.