രാഹുല്‍ ഗാന്ധിക്ക് അയോഗ്യത: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമായേക്കും; കോണ്‍ഗ്രസിന്റെ ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

രാഹുല്‍ ഗാന്ധിക്ക് അയോഗ്യത: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ദമായേക്കും; കോണ്‍ഗ്രസിന്റെ ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കിയ നടപടി പാര്‍ലമെന്റിനെ ഇന്നും പ്രക്ഷുബ്ദമാക്കിയേക്കും.

രാഹുലിനെതിരായ കേന്ദ്ര നീക്കത്തില്‍ പ്രതിഷേധിച്ച് ഇന്നലെ ചെങ്കോട്ടയില്‍ നിന്ന് ചാന്ദിനി ചൗക്കിലേക്ക് കോണ്‍ഗ്രസ് നടത്താനിരുന്ന പന്തം കൊളുത്തി പ്രകടനം ഡല്‍ഹി പൊലീസ് തടയുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്ത സംഭവവും കോണ്‍ഗ്രസ് ഇന്ന് പാര്‍ലമെന്റില്‍ ഉന്നയിക്കും.

അതിനിടെ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച ജയ് ഭാരത് സത്യഗ്രഹത്തിന് ഇന്ന് തുടക്കം കുറിക്കും. നാല് തലങ്ങളിലായി ആരംഭിക്കുന്ന ജയ് ഭാരത് സത്യഗ്രഹം ഏപ്രില്‍ എട്ടിന് സമാപിക്കും. അയോഗ്യതാ നടപടി ചോദ്യം ചെയ്യാനും അദാനി വിഷയത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാനുമാണ് കോണ്‍ഗ്രസ് നീക്കം.

'നുക്കഡ് സഭകള്‍' എന്നറിയപ്പെടുന്ന രാഷ്ട്രീയ പൊതുയോഗങ്ങള്‍ ആണ് ജയ് ഭാരത് സത്യാഗ്രഹത്തിന്റെ ആദ്യപടി. ബ്ലോക്ക്, മണ്ഡലം തലങ്ങളിലാണ് സമരത്തിന്റെ ആദ്യഘട്ടം. ജില്ലാ തലത്തില്‍ ന്യൂനപക്ഷ എസ്.സി എസ്.ടി വിഭാഗങ്ങള്‍ മഹാത്മാ ഗാന്ധിയുടെയോ അംബേദ്കറുടെയോ പ്രതിമയ്ക്ക് മുന്നില്‍ ഇന്ന് പ്രതിഷേധിക്കും.

വരും ദിവസങ്ങളില്‍ സംസ്ഥാന ദേശീയ തലത്തിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. തെരുവില്‍ പോരാട്ടം തുടരുന്നതിന് ഒപ്പം പാര്‍ലമെന്റിനകത്തും പ്രതിഷേധം ശക്തമാക്കും.

എന്നാല്‍ പ്രതിപക്ഷ പ്രതിഷേധത്തിന് മുന്നില്‍ മുട്ടു മടക്കില്ലെന്ന സൂചനയാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നത്. അതിന്റെ ഭാഗമായാണ് ആദ്യം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ച സഭാ സമ്മേളനം പ്രതിപക്ഷ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ട് കൊണ്ട് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.