കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തിരഞ്ഞെടുപ്പ് കേസില്‍ കെ. ബാബുവിന് തിരിച്ചടി. എതിര്‍ സ്ഥാനാര്‍ഥി എം. സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി.
കെ. ബാബു നല്‍കിയ കവിയറ്റ് ഹൈക്കോടതി തള്ളി. അയ്യപ്പന്റെ പേര് പറഞ്ഞ് കെ. ബാബു വോട്ട് തേടിയെന്നാണ് കേസ്. കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് വിജയം അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നായിരുന്നു സ്വരാജിന്റെ ആവശ്യം.
എന്നാല്‍ ഹൈക്കോടതി ഉത്തരവ് തിരിച്ചടിയല്ലെന്ന് കെ. ബാബു പ്രതികരിച്ചു. തന്റെ തടസ ഹര്‍ജിയില്‍ ഒരു ഭാഗം കോടതി അംഗീകരിച്ചുവെന്ന് കെ. ബാബു പറഞ്ഞു. സ്വാമി അയ്യപ്പന്റെ പടം വെച്ച് സ്ലിപ്പ് അടിച്ചിട്ടില്ല.
ഇതാദ്യം കിട്ടിയെന്ന് പറയുന്നത് ഡിവൈഎഫ്‌ഐ നേതാവിനാണ്. ഇത് കൃത്രിമമായി ഉണ്ടാക്കിയതാണെന്നാണ് കെ. ബാബുവിന്റെ വാദം. നിയമോപദേശം തേടിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.